അ​തി​ര​മ്പു​ഴ ജെ​യ്ന​മ്മ കൊ​ല​ക്കേ​സ്: പ്ര​തി സെ​ബാ​സ്റ്റ്യ​നു കു​രു​ക്കു മു​റു​കും; ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വ്

കോ​ട്ട​യം: അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്ന​മ്മ കൊ​ല​ക്കേ​സി​ല്‍ കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​നാ​ണ് ജെ​യ്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളു​ടെ പ​ള്ളി​പ്പു​റ​ത്തെ വീ​ട്ടു​വ​ള​പ്പി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ അ​സ്ഥി​ക​ളു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ല​വും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ണ്ടെ​ത്തി​യ അ​സ്ഥി​ക​ള്‍ കാ​ണാ​താ​യ ജെ​യ്ന​മ്മ​യു​ടെ ത​ന്നെ​യാ​ണെ​ന്ന് ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ല​വും പു​റ​ത്തു​വ​ന്നു.

ജ​യ്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​വും പോ​സ്റ്റീ​വാ​ണ്. ഇ​തോ​ടെ​യാ​ണ് തി​രോ​ധ​ന​ക്കേ​സ് മ​ര​വി​പ്പി​ച്ചു സെ​ബാ​സ്റ്റി​യ​നെ പ്ര​തി​യാ​ക്കി കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് കൊ​ല​ക്കു​റ്റം ചു​മ​ത്തു ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ലെ പ്ര​തി​യാ​യ സെ​ബാ​സ്റ്റ്യ​ന്‍ മ​റ്റൊ​രു കേ​സി​ല്‍ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​ണ്. 2024 ഡി​സം​ബ​ര്‍ 23ന് ​ആ​ണ് ജെ​യ്ന​മ്മ​യെ അ​തി​ര​മ്പു​ഴ​യി​ലെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​കു​ന്ന​ത്. ധ്യാ​ന​ത്തി​നു പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണു ജ​യ്ന​മ്മ വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജ​യ്ന​മ്മ​യെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ കാ​ണാ​താ​യ ജെ​യ്ന​മ്മ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ട​യ്ക്കി​ടെ ഓ​ണാ​യ​തും അ​തി​ല്‍ നി​ന്നു ബ​ന്ധു​ക്ക​ള്‍​ക്കു മി​സ് കോ​ള്‍ ല​ഭി​ച്ച​തും അ​ന്വേ​ഷ​ണ​ത്തി​നി​ടി​യി​ല്‍ പോ​ലീ​സി​നെ കു​ഴ​ക്കി. പീ​ന്നി​ട് കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ശേ​ഷ​മാ​ണു നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ഞ്ഞ​ത്. ജെ​യ്ന​മ്മ​യു​ടെ ഫോ​ണ്‍ ഒ​ടു​വി​ല്‍ ഓ​ണാ​യ​ത് ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്താ​ണെ​ന്നും ഫോ​ണ്‍ പ്ര​തി​യാ​യി സെ​ബാ​സ്റ്റ്യ​ന്‍റെ പ​ക്ക​ലാ​ണെ​ന്ന് ക്രൈം ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സെ​ബാ​സ്റ്റ്യ​ന്‍ ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഒ​രു ക​ട​യി​ലെ​ത്തി ഫോ​ണ്‍ റീ ​ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സെ​ബാ​സ്റ്റ്യ​നെ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ ചേ​ര്‍​ത്ത​ല​യി​ലെ വീ​ട്ടി​ലും പു​ര​യി​ട​ത്തി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് അ​സ്ഥി​ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യും ര​ക്ത​ക്ക​റ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​അ​സ്ഥി​ക​ളാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

എ​ന്നാ​ല്‍ ദി​വ​സ​ങ്ങ​ളോ​ളം ചോ​ദ്യം ചെ​യ്തി​ട്ടും ഇ​യാ​ളി​ല്‍​നി​ന്ന് പോ​ലീ​സി​നു കാ​ര്യ​മാ​യി വി​വ​രം ല​ഭി​ച്ചി​ല്ല. സെ​ബാ​സ്റ്റ്യ​ന്‍റെ മോ​ശ​മാ​യ ആ​രോ​ഗ്യ​സ്ഥി​തി​യും ചോ​ദ്യ ചെ​യ്യ​ലി​നു ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​നു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ജെ​യ്ന​മ്മ​യ്ക്കു പു​റ​മെ സെ​ബാ​സ്റ്റ്യ​നു ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ശേ​ഷം കാ​ണാ​യ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍, ഐ​ഷ എ​ന്നി​വ​രു​ടെ കേ​സു​ക​ള്‍ ആ​ല​പ്പു​ഴ ക്രൈം ​ബ്രാ​ഞ്ച് സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്ര​തി സെ​ബാ​സ്റ്റ്യ​നു വേ​ണ്ടി കോ​ട​ത​യി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​യി​ട്ടി​ല്ല. ത​നി​ക്കു സ​ര്‍​ക്കാ​ര്‍ വ​ക്കീ​ലി​നെ വേ​ണ്ടെ​ന്ന് നി​ല​പാ​ടാ​ണു പ്ര​തി​ക്കു​ള്ള​ത്.

Related posts

Leave a Comment