അ​തി​ഥി ആ​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍; ക്രി​മി​ന​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ക്യാ​മ്പു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം

തൊ​ടു​പു​ഴ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​മെ​ത്തി തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ സ്ഥി​തി വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​തി​ഥി ആ​പ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​താ​യി സൂ​ച​ന. ജി​ല്ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത് 29,207 ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണ് ജി​ല്ല​യു​ടെ വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലാ​യി മു​പ്പ​തി​നാ​യി​ര​ത്തോ​ളം അ​ന്യ സം​സ്ഥാ​ന​ക്കാ​ര്‍ ജോ​ലി​യെ​ടു​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​കു​ന്ന​ത്.

തൊ​ഴി​ല്‍ വ​കു​പ്പ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്കാ​യി ന​ട​ത്തു​ന്ന വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ക്രോ​ഡീ​ക​രി​ച്ച​താ​ണി​ത്. സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ളി​ലി​ല്ലാ​ത്ത​വ​രു​ടെ ക​ണ​ക്കു​ക​ള്‍​കൂ​ടി ചേ​ര്‍​ക്കു​മ്പോ​ള്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഇ​തി​നേ​ക്കാ​ളേ​റെ വ​രും. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ പ​ല ടൗ​ണു​ക​ളി​ലും മ​റ്റും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ത​മ്പ​ടി​ക്കു​ ന്ന​ത്.

ര​ജി​സ്‌​ട്രേ​ഷ​നാ​യിഅ​തി​ഥി ആ​പ്
തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ തേ​ടി സം​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് തൊ​ഴി​ല്‍​വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നാ​യി ഇ​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് അ​തി​ഥി പോ​ര്‍​ട്ട​ലാ​യ അ​തി​ഥി ആ​പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി സം​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും വി​വ​ര​ശേ​ഖ​ര​ണ​വും ല​ക്ഷ്യ​മി​ട്ട് ഏ​കീ​കൃ​ത പോ​ര്‍​ട്ട​ല്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നി​യ​മ​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ചി​കി​ത്സാ സ​ഹാ​യം, മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം അ​ട​ക്ക​മു​ള​ള വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളും വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ഇ​നി​യും ര​ജി​സ്റ്റ​ര്‍ചെ​യ്യാ​ത്ത​വ​രും
അ​തി​ഥി ആ​പ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ​യു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ തോ​ട്ട​ങ്ങ​ളി​ലും ഫാ​ക്ട​റി​ക​ളി​ലും മ​റ്റ് നി​ര്‍​മാ​ണ, ഹോ​ട്ട​ല്‍ മേ​ഖ​ല​ക​ളി​ലു​മാ​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. തൊ​ഴി​ലാ​ളി​ക​ളാ​യി വ​രു​ന്ന എ​ല്ലാ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും ഏ​തെ​ങ്കി​ലും ക​രാ​റു​കാ​ര്‍ മു​ഖേ​ന വ​രു​ന്ന​വ​ര​ല്ലെ​ന്ന​താ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​സ​ന്ധി.

പ​ല​രും കു​ടും​ബ സ​മേ​ത​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍, നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ള്‍, തോ​ട്ടം മേ​ഖ​ല​ക​ള്‍ അ​ട​ക്കം പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ തൊ​ഴി​ലു​ട​മ​ക​ള്‍​ക്കും ഏ​ജ​ന്‍റു​മാ​ര്‍​ക്കു​മ​ട​ക്കം നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​റു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും വ​ര്‍​ധ​ന
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് അ​വ​ര്‍ പ്ര​തി​ക​ളാ​കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വു​ണ്ട്. പ്ര​ധാ​ന​മാ​യും ല​ഹ​രി​യ​ധി​ഷ്ഠി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ലും ഏ​ര്‍​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​മ്പ് പു​ളി​യ​ന്‍​മ​ല​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു ശേ​ഷം വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്തി​രു​ന്നു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു പു​റ​മേ മോ​ഷ​ണം, അ​ടി​പി​ടി അ​ട​ക്ക​മു​ള​ള കേ​സു​ക​ളി​ലും അ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ചൂ​താ​ട്ട​വും വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​ര്‍​ക്കി​ട​യി​ല്‍ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മ​തി​യാ​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ല്ലാ​തെ വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​തും വാ​ട​ക​വീ​ടു​ക​ള്‍ ന​ല്‍​കു​ന്ന​തും നി​യ​മ ന​ട​പ​ടി​ക​ള്‍​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഇ​തൊ​ന്നും പാ​ലി​ക്കാ​തെ പ​ല ടൗ​ണു​ക​ളി​ലും ചെ​റു കെ​ട്ടി​ട​ങ്ങ​ളി​ലും താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളി​ലും ഇ​വ​ര്‍ കൂ​ട്ട​ത്തോ​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന ക്യാ​മ്പു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment