ചോ​റ്റാ​നി​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: ഫോ​ണി​ലെ ഡി​ലീ​റ്റ് ചെ​യ്ത ഫ​യ​ലു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം; കൊ​റി​യ​ന്‍ സു​ഹൃ​ത്തെ​ന്ന പേ​രി​ല്‍ ആ​രോ മ​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്ന് പി​താ​വ്

കൊ​ച്ചി: എ​റ​ണാ​കു​ളം ചോ​റ്റാ​നി​ക്ക​ര​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി ആ​ദി​ത്യ (16) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഫോ​ണി​ലെ ഡി​ലീ​റ്റ് ചെ​യ്ത ഫ​യ​ലു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി. പു​തി​യ മോ​ഡ​ല്‍ ആ​യ​തി​നാ​ല്‍ ഫോ​ണ്‍ തു​റ​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പെ​ണ്‍​കു​ട്ടി​ക്ക് കൊ​റി​യ​ന്‍ സു​ഹൃ​ത്തു​ണ്ട് എ​ന്ന​തി​ന് തെ​ളി​വൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. കൊ​റി​യ​ന്‍ ഭാ​ഷ പ​ഠി​ക്കാ​ന്‍ കു​ട്ടി താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നു. കൊ​റി​യ​ന്‍ സി​നി​മ​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക്ക് പ്ര​ണ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​റി​യ​ന്‍ സു​ഹൃ​ത്തു​ണ്ട് എ​ന്ന​തി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രു​ടെ മൊ​ഴി​യി​ലും കൊ​റി​യ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് സൂ​ച​ന ഇ​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലും കൊ​റി​യ​ന്‍ ബ​ന്ധ​ത്തി​ന് തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ദു​രൂ​ഹ​ത തു​ട​രു​ന്നു
അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ക​യാ​ണ്. മ​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ല്‍ കൊ​റി​യ​ന്‍ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ മ​ഹേ​ഷും പ​റ​യു​ന്ന​ത്. കൊ​റി​യ​ന്‍ സു​ഹൃ​ത്തെ​ന്ന പേ​രി​ല്‍ ആ​രോ മ​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്നും ഇ​തി​ന്‍റെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം.

അ​ച്ഛ​ന്‍റെ മൊ​ഴി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​റി​യ​ന്‍ ഭാ​ഷ​യും സം​ഗീ​ത​വും ആ​ദി​ത്യ​യ്ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. ഭാ​ഷ പ​ഠി​ക്കാ​നും തു​ട​ങ്ങി​യി​രു​ന്നു. പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി കൊ​റി​യ​യി​ല്‍ ജോ​ലി ചെ​യ്യ​ണ​മെ​ന്ന് അ​വ​ള്‍ പ​റ​ഞ്ഞി​രു​ന്നു. മ​റ്റൊ​ന്നും കു​ടും​ബ​ത്തി​ന് അ​റി​യി​ല്ല. മ​ക​ളു​ടെ ഈ ​ഇ​ഷ്ടം മ​ന​സി​ലാ​ക്കി​യ ആ​രോ അ​വ​ളെ ക​ബ​ളി​പ്പി​ച്ച​താ​വാം. അ​ല്ലെ​ങ്കി​ല്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് മ​ന​സി​ലാ​ക്കി മ​നം നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​വാ​മെ​ന്നു​മാ​ണ് പി​താ​വ് പ​റ​യു​ന്ന​ത്.

ബ്ലാ​ക്ക് വെ​നം പേ​ജി​ലും അ​ന്വേ​ഷ​ണം
അ​തി​നി​ടെ ആ​ദി​ത്യ പി​ന്തു​ട​ര്‍​ന്നി​രു​ന്ന ഇ​ന്‍​സ്റ്റ പേ​ജ് ബ്ലാ​ക്ക് വെ​നം എ​ന്ന പേ​ജ് പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പ​ല​രും അ​ണ്‍​ഫോ​ളോ ചെ​യ്ത് പോ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ടി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‘ബ്ലാ​ക്ക് വെ​നം’ എ​ന്ന പേ​രി​ലു​ള്ള അ​ക്കൗ​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി ഫോ​ളോ ചെ​യ്തി​രു​ന്ന​ത്. കൊ​റി​യ​ന്‍ മോ​ഡ​ലു​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ക്കൗ​ണ്ടി​ലു​ണ്ട്. നി​ര​വ​ധി​പേ​ര്‍ പി​ന്തു​ട​ര്‍​ന്നി​രു​ന്ന പേ​ജാ​ണി​ത്.

കൊ​റി​യ​ന്‍ സു​ഹൃ​ത്ത് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച വി​വ​ര​മ​റി​ഞ്ഞ് വി​ഷ​മം സ​ഹി​ക്ക​വ​യ്യാ​തെ ജീ​വ​ന്‍ വെ​ടി​യു​ന്നു എ​ന്ന് കു​റി​പ്പെ​ഴു​തി​വെ​ച്ചാ​ണ് തി​രു​വാ​ണി​യൂ​ര്‍ ക​ക്കാ​ട് ക​ര​യി​ലെ ആ​ദി​ത്യ ജീ​വ​നൊ​ടു​ക്കി​യ​ത്. ചോ​റ്റാ​നി​ക്ക​ര ഗ​വ. വി​എ​ച്ച്എ​സ്എ​സി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​ടു​ത്തു​ള്ള പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. സ്‌​കൂ​ള്‍ ബാ​ഗും ല​ഞ്ച് ബോ​ക്‌​സും അ​ട​ക്ക​മു​ള്ള​വ ക​ര​യി​ല്‍ വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നാ​ലു​പേ​ജു​ള്ള ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment