ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു. ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
