നി​ങ്ങ​ളോ​ടു​ള്ള ക​രു​ത​ൽ തു​ട​രും… ‘പേ​ര് പ​റ​ഞ്ഞും ന​മ​സ്കാ​രം പ​റ​ഞ്ഞും സ​ന്ദേ​ശം’: സ​ർ​ക്കാ​ർ ജീ​വ​ന​കാ​ർ​ക്ക് വാ​ട്സാ​പ്പ് സ​ന്ദേ​ശം അ​യ​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യെ​ന്നും ക​രു​ത​ൽ തു​ട​രു​മെ​ന്നും പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ട്സാ​പ്പ് സ​ന്ദേ​ശം. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഫോ​ണി​ലെ വാ​ട്സാ​പ്പി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. എ​ല്ലാ​വ​രു​ടെ​യും പേ​ര് പ​റ​ഞ്ഞും ന​മ​സ്കാ​രം പ​റ​ഞ്ഞു​മാ​ണ് സ​ന്ദേ​ശം.

സ​ന്ദേ​ശ​ത്തി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ചു​വ​ടെ; ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ന​ൽ​കി​യ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്ര​ഖ്യാ​പി​ച്ച ഡി​എ, ഡി​ആ​ര്‍ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു.

ഫെ​ബ്രു​വ​രി മാ​സ​ത്തെ ശ​മ്പ​ള​ത്തി​ല്‍ അ​നു​വ​ദി​ച്ച 3 ശ​ത​മാ​ന​ത്തി​ന് പു​റ​മെ, ബാ​ക്കി​യു​ള്ള 10 ശ​ത​മാ​നം ഡി​എ കൂ​ടി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി. ഇ​തോ​ടെ ആ​കെ ഡി​എ 35 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു. മാ​ര്‍​ച്ച് ഒ​ന്നി​ന് ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തോ​ടൊ​പ്പം ആ​ദ്യം വ​ര്‍​ധി​പ്പി​ച്ച 3 ശ​ത​മാ​നം ഡി​എ​യും ഏ​പ്രി​ൽ ഒ​ന്നി​ന് ല​ഭി​ക്കു​ന്ന ശ​മ്പ​ള​ത്തോ​ടൊ​പ്പം ഇ​പ്പോ​ള്‍ വ​ര്‍​ധി​പ്പി​ച്ച 10 ശ​ത​മാ​നം ഡി​എ​യും നി​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ത്തും.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഭ​വ​ന നി​ർ​മ്മാ​ണ അ​ഡ്വാ​ൻ​സ് പു​നഃ​സ്ഥാ​പി​ച്ച കാ​ര്യ​വും അ​റി​ഞ്ഞി​രി​ക്കു​മ​ല്ലോ എ​ന്ന് പ​റ​ഞ്ഞ് അ​വ​സാ​നി​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​വും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ഈ ​സ​ർ​ക്കാ​ർ എ​ന്നും ഒ​പ്പ​മു​ണ്ടെ​ന്നും പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തോ​ടു​കൂ​ടി​യു​ള്ള പോ​സ്റ്റ​റും സ​ന്ദേ​ശ​ത്തോ​ടൊ​പ്പം ഉ​ണ്ട്.

റെ​നീ​ഷ് മാ​ത്യു

Related posts

Leave a Comment