‘ക​ണ്ണ് മാ​റ്റി വ​ച്ചാ​ൽ കാ​ഴ്ച്ച തി​രി​ച്ചു കി​ട്ടു​മെ​ന്നു ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ എന്‍റെ കണ്ണ് കൊടുക്കാൻ തയാറാണ്’: കാ​ൽ​മു​ട്ട് വേ​ദ​ന​യ്ക്ക് സ​ർ​ജ​റി ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു കാ​ഴ്ച ന​ഷ്ട്ട​പെ​ട്ട സ​നീ​ഷിന് ദാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് രേവത് ബാബു

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൽ​മു​ട്ട് വേ​ദ​ന​യ്ക്ക് സ​ർ​ജ​റി ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു കാ​ഴ്ച ന​ഷ്ട്ട​പെ​ട്ട സ​നീ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന് ക​ണ്ണ് ദാ​നം ചെ​യ്യാ​ൻ ത​യാ​റാ​യി സോ​ഷ്യ​ൽ മീ​ഡി​യ വൈ​റ​ൽ താ​രം രേ​വ​ത് ബാ​ബു. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സ​റും ഓ​ട്ടോ ഡ്രൈ​വ​റു​മാ​ണ് രേ​വ​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് രേ​വ​ത് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ർ​ജ​റി ക​ഴി​ഞ്ഞ എ​ല്ലാ ആ​ളു​ക​ളും ബോ​ഡി ഫു​ൾ സ്കാ​ൻ ചെ​യ്തു ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും രേ​വ​ത് പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ക​ണ്ണ് മാ​റ്റി വ​ച്ചാ​ൽ കാ​ഴ്ച്ച തി​രി​ച്ചു കി​ട്ടു​മെ​ന്നു ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ അ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ത​ര​ണം എ​ന്‍റെ ക​ണ്ണ് സ​നീ​ഷ് ഏ​ട്ട​നി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന ഉ​റ​പ്പ് സാ​ക്ഷ്യ പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു ത​ന്നാ​ൽ എ​ന്‍റെ ഒ​രു ക​ണ്ണ് കൊ​ടു​ക്കാ​ൻ ഞാ​ൻ ത​യ്യാ​ർ.

സ​നീ​ഷ് ഏ​ട്ട​നും ജീ​വി​തം ബാ​ക്കി കി​ട​ക്കു​ക​യ​ല്ലേ, വീ​ടു​ണ്ട് വീ​ട്ടു​കാ​ർ ഉ​ണ്ട്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൽ​മു​ട്ട് വേ​ദ​ന​യ്ക്ക് സ​ർ​ജ​റി​ക്ക് തു​ട​ർ​ന്നു കാ​ഴ്ച ന​ഷ്ട്ട​പെ​ട്ട സ​നേ​ഷ് ഏ​ട്ട​ന്‍റെ കാ​ഴ്ച മ​റ​ച്ച ഡോ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഞ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ എ​ന്തു ഉ​റ​പ്പൊ​ടെ ആ​ണ് ഓ​രോ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും വി​ശ്വ​സി​ച്ചു ക​യ​റു​ക.

ഓ​രോ ചെ​റി​യ സ​ർ​ജ​റി​ക്കും ന​മ്മു​ടെ വ​ലി​യ അ​വ​യ​വ​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന മാ​ഫി​യ വ​രെ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ളി​ലു​ണ്ട് അ​വ​രെ തി​രി​ച്ച​റി​യ​ണം. ഇ​പ്പോ​ൾ സ​ർ​ജ​റി ക​ഴി​ഞ്ഞ മു​ഴു​വ​ൻ പേ​രും ബോ​ഡി ഫു​ൾ സ്കാ​ൻ ചെ​യ്തു ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ൾ ഉ​ണ്ടോ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ല​ങ്കി​ൽ ഓ​രോ ഓ​പ്പ​റേ​ഷ​ന്‍റെ പേ​രി​ലും ഓ​രോ അ​വ​യ​വ​ങ്ങ​ളും മു​റി​ച്ചു മാ​റ്റ​പ്പെ​ടും. ന​മ്മു​ടെ ഉ​ള്ളി​ൽ നി​ന്നു എ​ന്താ തു​റ​ന്നു എ​ടു​ത്ത് തു​ന്നി​കെ​ട്ടു​ന്ന​ത് എ​ന്നും പ​റ​യു​വാ​ൻ പ​റ്റി​ല്ല. ഈ ​സം​ഭ​വ​ത്തി​ൽ കേ​ര​ള പോ​ലി​സ് ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണം. ആ​രോ​ഗ്യ​മ​ന്ത്രി ഇ​ട​പ്പെ​ട്ട് പ്ര​തി​യാ​യ ഡോ​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു വി​ടു​ക ഇ​തൊ​ക്കെ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പി​ന് നാ​ണ​ക്കേ​ട് ത​ന്നെ​യാ​ണ്.

o

Related posts

Leave a Comment