കോ​ട്ട​യ​ത്തെ സ്ഥാ​നാ​ര്‍​ഥി പ​രി​ഗ​ണ​നാ പ​ട്ടി​ക​ൽ നി​ന്ന് മ​റി​യ ഉ​മ്മ​നെ ഒ​ഴി​വാ​ക്കി; ഏ​റ്റു​മാ​നൂ​രി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്?

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ച​​ര്‍​ച്ച​​ക​​ള്‍ സ​​ജീ​​വ​​മാ​​കു​​ന്ന​​തി​​നി​​ടെ ഡി​​സി​​സി ത​​യാ​​റാ​​ക്കി​​യ ജി​​ല്ല​​യി​​ലെ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക കെ​​പി​​സി​​സി​​ക്കു കൈ​​മാ​​റി. കെ​​പി​​സി​​സി വി​​ളി​​ച്ചു​ചേ​​ര്‍​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​ക്ക യോ​​ഗ​​ത്തി​​ല്‍ എ​​ല്ലാ ഡി​​സി​​സി​​ക​​ളോ​​ടും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക കൈ​​മാ​​റാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പ​​ട്ടി​​ക ന​​ല്‍​കി​​യ​​ത്.

ഡി​​സി​​സി​​യു​​ടെ പ​​ട്ടി​​ക​​യി​​ല്‍ കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെയും പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍റെ​​യും പേ​​രു​​ക​​ള്‍ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഇ​​രു​​വ​​രും സ്ഥാ​​നാ​​ര്‍​ഥി​​യാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ചാ​​ണ്ടി ഉ​​മ്മ​​ന്‍ പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചു​ക​​ഴി​​ഞ്ഞു.

പു​​തു​​പ്പ​​ള്ളി സാം​​സ്‌​​കാ​​രി​​ക വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി ഫെ​​സ്റ്റ് എ​​ന്ന സാം​​സ്‌​​കാ​​രി​​കോ​​ത്സ​​വം ന​​ട​​ത്തി​​യാ​​ണു പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ച​​ത്. പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ള്‍, ആ​​ശാ വ​​ര്‍​ക്കേ​​ഴ്‌​​സ്, ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍, അങ്കണവാ​​ടി ടീ​​ച്ചേ​​ഴ്‌​​സ്, ഹെ​​ല്‍​പ്പേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ ക​​ഴി​​വു തെ​​ളി​​യി​​ച്ച​​വ​​രെ ആ​​ദ​​രി​​ക്ക​​ല്‍ പ​​രി​​പാ​​ടി​​ക​​ള്‍ പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തു​​ക​​യാ​​ണ്.

കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ യോ​​ഗ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. വൈ​​ക്ക​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം വി​​ജ​​യ​​മ്മ ബാ​​ബു, ബി​​ജി​​മോ​​ന്‍ എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​തി​​നു പു​​റ​​മേ ദ​​ളി​​ത് എ​​ഴു​​ത്തു​​കാ​​ര​​ന്‍ സ​​ണ്ണി എം. ​​ക​​പി​​ക്കാ​​ടി​​ന്‍റെ പേ​​ര് കെ​​പി​​സി​​സി ച​​ര്‍​ച്ച ചെ​​യ്യു​​ന്നു​​ണ്ട്.

ഏ​​റ്റു​​മാ​​നൂ​​ര്‍ സീ​​റ്റ് നി​​ല​​വി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​ന്‍റെ കൈ​​വ​​ശ​​മാ​​ണു​​ള്ള​​ത്. ഈ ​​സീ​​റ്റ് തി​​രി​​കെ​​യെ​​ടു​​ക്കു​​മെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, ഫി​​ലി​​പ്പ് ജോ​​സ​​ഫ് എ​​ന്നി​​വ​​രു​​ടെ പേ​​രാ​​ണ് ഡി​​സി​​സി പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്. ഇ​​വ​​ര്‍​ക്കു പു​​റ​​മേ ജി. ​​ഗോ​​പ​​കു​​മാ​​റി​​ന്‍റെ പേ​​രും ച​​ര്‍​ച്ച ചെ​​യ്യു​​ന്നു​​ണ്ട്.

പൂ​​ഞ്ഞാ​​ര്‍ സീ​​റ്റി​​ലേ​​ക്ക് ടോ​​മി ക​​ല്ലാ​​നി, ജോ​​മോ​​ന്‍ തോ​​മ​​സ് ഐ​​ക്ക​​ര എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ് ഡി​​സി​​സി ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സീ​​റ്റി​​ല്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍ എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണു പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്. അ​​തേ​​സ​​മ​​യം ജി​​ജി അ​​ഞ്ചാ​​നി, സി​​ബി ചേ​​ന​​പ്പാ​​ടി എ​ന്നി​​വ​​ര്‍​ക്കും സാ​​ധ്യ​​ത​​യു​​ണ്ട്.നി​​ല​​വി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സീ​​റ്റാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യും കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍ എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ് പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്. ജോ​​സ​​ഫ് വാ​​ഴ​​യ​​ക്ക​​നു സീ​​റ്റ് വേ​​ണ​​മെ​​ന്ന ഉ​​റ​​ച്ച നി​​ല​​പാ​​ടി​​ലാ​​ണ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​തു​​പോ​​ലെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍റെ നോ​​മി​​നി​​യാ​​ണ് ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്. അ​​തി​​നാ​​ല്‍ ഇ​​വ​​രെ പ​​രി​​ഗ​​ണി​​ക്കേ​​ണ്ടി വ​​രു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്.

ഡി​​സി​​സി​​യു​​ടെ പ​​ട്ടി​​ക​​യി​​ല്‍ മ​​റി​​യ ഉ​​മ്മ​​നി​​ല്ല!
ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മ​​ക​​ള്‍ മ​​റി​​യ ഉ​​മ്മ​​ന്‍ മ​​ത്സ​​രി​​ച്ചേ​​ക്കു​​മെ​​ന്ന വാ​​ര്‍​ത്ത​​ക​​ള്‍​ക്കി​​ടെ മ​​റി​​യ​​യു​​ടെ പേ​​ര് കോ​​ട്ട​​യം ഡി​​സി​​സി ന​​ല്‍​കി​​യ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ല്‍ ഇ​​ടം​​പി​​ടി​​ച്ചി​​ല്ല. അ​​ടു​​ത്ത​​യി​​ടെ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ മ​​റി​​യ ഉ​​മ്മ​​ന്‍ സ​​ജീ​​വ​​മാ​​യ​​തോ​​ടെ​​യാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യാ​​നു​​ള്ള സാ​​ധ്യ​​ത ഉ​​ണ്ടെ​​ന്ന വാ​​ര്‍​ത്ത പു​​റ​​ത്തു​​വ​​ന്ന​​ത്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സീ​​റ്റി​​ല്‍ മ​​ത്സ​​രി​​ക്കാ​​ന്‍ ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്ന് മ​​റി​​യ കോ​​ണ്‍​ഗ്ര​​സ് പാ​​ര്‍​ട്ടി നേ​​തൃ​​ത്വ​​ത്തെ അ​​റി​​യി​​ച്ചെ​​ന്നും വാ​​ര്‍​ത്ത വ​​ന്നി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണ് ഡി​​സി​​സി ന​​ല്‍​കി​​യ സാ​​ധ്യ​​താ പ​​ട്ടി​​ക​​യി​​ല്‍ മ​​റി​​യ​​യു​​ടെ പേ​​ര് ഒ​​ഴി​​വാ​​ക്കി​​യ​​ത്. മാ​​ത്ര​​മ​​ല്ല മ​​റി​​യ​​യു​​ടെ പേ​​ര് സ​​ജീ​​വ​​മാ​​യ​​പ്പോ​​ള്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യാ​​യി​​ല്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ കു​​ടും​​ബ​​ത്തി​​നു​​ നേ​​രേ ഉ​​യ​​ര്‍​ന്ന വ്യ​​ക്തി​​പ​​ര​​മാ​​യ ആ​​ക്ഷേ​​പ​​ങ്ങ​​ള്‍ ഇ​​നി​​യും ച​​ര്‍​ച്ച​​യാ​​കു​​ന്ന​​തി​​ല്‍ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​നു ക​​ടു​​ത്ത വി​​യോ​​ജി​​പ്പു​​ണ്ട്.

ഇ​​തും പ​​രി​​ഗ​​ണ​​നാ പ​​ട്ടി​​ക​​യി​​ല്‍​നി​​ന്നു പേ​​ര് ഒ​​ഴി​​വാ​​ക്കി​​യ​​തി​​നു കാ​​ര​​ണ​​മാ​​ണ്. മ​​റി​​യ​​യു​​ടെ പേ​​ര് ച​​ര്‍​ച്ച​​ക​​ളി​​ലേ​​ക്ക് വ​​ന്ന​​പ്പോ​​ള്‍ കു​​ടും​​ബ​​ത്തി​​ല്‍​നി​​ന്ന് ഒ​​രാ​​ള്‍ മ​​ത്സ​​രി​​ച്ചാ​​ല്‍ മ​​തി​​യെ​​ന്ന​​താ​​യി​​രു​​ന്നു ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ നി​​ല​​പാ​​ടെ​​ന്ന് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു.

Related posts

Leave a Comment