ഇ​ഞ്ചി​ക്കൃ​ഷി​ക്ക് ഫം​ഗ​സ്; വി​ത്ത് കി​ട്ടാ​നി​ല്ല; രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള മി​ക​ച്ച ഇ​നം വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ

ക​രു​വാ​ര​കു​ണ്ട്: ഇ​ഞ്ചി​ക്ക​ർ​ഷ​ക്ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി ഫം​ഗ​സ് ബാ​ധ. മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ട​ക്കം ഫം​ഗ​സ് ബാ​ധ​യാ​ൽ വ​ലി​യ അ​ള​വി​ലു​ള്ള ഇ​ഞ്ചി​ക്കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഇ​തോ​ടെ വി​ത്തി​നാ​യി ക​ർ​ഷ​ക​ർ പ്ര​യാ​സ​ത്തി​ലാ​യി. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് ഗു​ണ​മേ​ൻ​മ​യു​ള്ള വി​ത്ത് വി​ത​ര​ണം ചെ​യ്യാ​ൻ കൃ​ഷി വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ

ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ഇ​ഞ്ചി കൃ​ഷി​യാ​ണ് രോ​ഗം ബാ​ധി​ച്ച് ന​ശി​ച്ച​ത്.​ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി കൃ​ഷി ന​ട​ത്തി​യ​വ​ർ​ക്കും ഇ​ത്ത​വ​ണ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള മി​ക​ച്ച ഇ​നം ഇ​ഞ്ചി വി​ത്ത് ല​ഭി​ക്കാ​ത്ത​താ​ണ് കൃ​ഷി​ക്ക് തി​രി​ച്ച​ടി.

വീ​ട്ടാ​വ​ശ്യ​ത്തി​ന് ചെ​റി​യ തോ​തി​ൽ കൃ​ഷി ന​ട​ത്തി​യ​വ​രു​ടെ ഇ​ഞ്ചി​യും ഫം​ഗ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത് ക​റി ഇ​ഞ്ചി​യാ​ണ്. എ​ന്നാ​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നാ​ട​ൻ ഇ​ഞ്ചി ചു​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​യ​നാ​ട​ൻ ക​റി ഇ​ഞ്ചി തോ​ല് ക​ള​ഞ്ഞ് ഉ​ണ​ക്കി​യാ​ൽ ഗു​ണ​മേ​ൻ​മ​യു​ള്ള ചു​ക്ക് ല​ഭി​ക്കി​ല്ലെ​ന്നാ​ണ് മ​ല​യോ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ജ​നു​വ​രി മാ​സ​ത്തി​ൽ ത​ന്നെ കു​മി​ൾ​നാ​ശി​നി​യി​ൽ ക​ഴു​കി സൂ​ക്ഷി​ക്കു​ന്ന മേ​ൻ​മ​യു​ള്ള ഇ​ഞ്ചി​യാ​ണ് വി​ത്തി​നാ​യി ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൈ​റി​ക്കു​ലാ​രി​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​മി​ൾ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് ഇ​ഞ്ചി കൃ​ഷി​ക്ക് ഭീ​ഷ​ണി.

ഫം​ഗ​സ് ബാ​ധ പെ​ട്ടെ​ന്ന് ത​ന്നെ കൂ​ടു​ത​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കും. വി​ത്ത് ന​ട്ട​തി​ന് ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം വ​ള​പ്ര​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തൈ​ക​ളി​ൽ മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച് ഇ​ഞ്ചി പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്.

Related posts

Leave a Comment