ത​മ്പാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തൊ​ണ്ടി​വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വ്

പേ​രൂ​ര്‍​ക്ക​ട: ത​മ്പാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഫു​ട്പാ​ത്തു​ക​ളി​ൽ കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന തൊ​ണ്ടി​വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നു പാ​ര്‍​ട്ട്‌​സു​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. റോ​ഡു​പ​രി​സ​ര​ത്ത് ആ​ള​ന​ക്കം ഇ​ല്ലാ​താ​കു​ന്ന​തോ​ടെ​യാ​ണ് കേ​ടാ​യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ട്ട്‌​സു​ക​ള്‍ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

ഇ​ക്കൂ​ട്ട​ത്തി​ല്‍ കേ​ബി​ളു​ക​ളും ബ്രേ​ക്ക് ലി​വ​റു​ക​ളും ഫു​ട്‌​റെ​സ്റ്റു​ക​ളും വ​രെ ഉ​ള്‍​പ്പെ​ടു​ന്നു. ന്യൂ ​തി​യേ​റ്റ​റി​നു സ​മീ​പ​ത്ത് ഫു​ട്പാ​ത്തി​ല്‍ ഏ​ക​ദേ​ശം 50 വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​മ്പാ​രം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​ഭാ​ഗ​ത്തു​കൂ​ടി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​രം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി​യാ​ണു വാ​ഹ​ന​ങ്ങ​ൾ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു​ക​ഴി​ഞ്ഞ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ട്ട്‌​സു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ഇ​ള​ക്കി​യെ​ടു​ക്കാ​മെ​ന്ന​തി​നാ​ലാ​ണ് സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ സ​മീ​പം ഓ​ട്ടോ​റി​ക്ഷ​ക​ളും കൊ​ണ്ടി​ട്ടി​ട്ടു​ണ്ട്. ഇ​വ​യു​ടെ മ​റ​വു​പ​റ്റി​യാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്.

റോ​ഡു​വ​ക്കി​ല്‍ സ്ഥ​ലം​കൊ​ല്ലി​യാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​പാ​ര്‍​ട്ട്‌​സു​ക​ളു​ടെ മോ​ഷ​ണം പു​റ​ത്ത​റി​ഞ്ഞാ​ല്‍ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ലി​വാ​ലു പി​ടി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് പോ​ലീ​സ് ഇ​വി​ടേ​ക്ക് ശ്ര​ദ്ധ പ​തി​പ്പി​ക്കാ​ത്ത​തെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്

Related posts

Leave a Comment