പ്രാ​ർ​ഥ​നാ പു​ണ്യം തേ​ടി… യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ പ്രാ​ർ​ഥി​ച്ച് ദീ​പാ​ദാ​സ് മു​ന്‍​ഷി; പു​തി​യ പ​ട​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച് ചി​ത്ര; പൊ​ങ്കാ​ല അ​ർ​പ്പി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് സ​തീ​ശ​ന്‍റെ കു​ടും​ബ​വും

തി​രു​വ​ന​ന്ത​പു​രം ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ര്‍​ലേ​ക്ക​റു​ടെ ഭാ​ര്യ ലോ​ക്ഭ​വ​നു മു​ന്നി​ല്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ഗ​വ​ര്‍​ണ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ല്‍ വി.​ഡി. സ​തീ​ശ​ന്‍റെ മ​ക​ള്‍ ഉ​ണ്ണി​മാ​യ​യും സ​ഹോ​ദ​രി ആ​ശ​യും പൊ​ങ്കാ​ല​യ​ര്‍​പ്പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വീ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ രാ​ധി​ക പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ മാ​രാ​ര്‍​ജി ഭ​വ​നി​ല്‍ ബി​ജെ​പി നേ​താ​വ് ശോ​ഭ ക​ര​ന്ത​ല​ജ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ദീ​പ്തി മേ​രി വ​ര്‍​ഗീ​സും പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് സു​രേ​ഷി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും പൊ​ങ്കാ​ല​യി​ട്ട​ത്. യു​ഡി​എ​ഫി​ന് അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് പ്രാ​ര്‍​ത്ഥി​ച്ച് കൊ​ണ്ടാ​ണ് ത​ന്‍റെ പൊ​ങ്കാ​ല​യെ​ന്ന് ദീ​പാ​ദാ​സ് മു​ന്‍​ഷി പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഷാ​ജി കൈ​ലാ​സി​ന്‍റെ ഭാ​ര്യ ചി​ത്ര ഇ​ത്ത​വ​ണ​യും ദേ​വി​ക്ക് പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു. ഷാ​ജി കൈ​ലാ​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു പൊ​ങ്കാ​ല. പ​തി​ന​ഞ്ച് മ​ണ്‍​ക​ല​ങ്ങ​ളി​ല്‍ ഷാ​ജി കൈ​ലാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ഭാ​ര്യ​മാ​രും പൊ​ങ്കാ​ല​യി​ല്‍ പ​ങ്ക് ചേ​ര്‍​ന്നു. നി​ര്‍​മ്മാ​താ​വ് ആ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യും ഷാ​ജി കൈ​ലാ​സി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.

ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ വ​ര​വ് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ചു​വെ​ന്ന് ഷാ​ജി കൈ​ലാ​സും ചി​ത്ര​യും പ​റ​ഞ്ഞു. മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും ബി​ജെ​പി നേ​താ​വു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.

പ​ത്മ​ജ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച​ത്. അ​ച്ഛ​ന്‍ ജീ​വി​ച്ചി​രു​ന്ന കാ​ലം മു​ത​ല്‍ വീ​ട്ടി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും മു​ട​ങ്ങാ​തെ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച് വ​ന്നി​രു​ന്നു​വെ​ന്ന് പ​ത്മ​ജ പ​റ​ഞ്ഞു.

Related posts

Leave a Comment