പേരൂര്‍ക്കട: വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അവസാന പ്രതിയെ പിടികൂടുന്നതിന് പോലീസ് ഇരുട്ടില്‍ തപ്പുന്നു. കാസര്‍കോഡ് സ്വദേശി ബാബുവാണ് പോലീസിനെ വെ ട്ടിച്ച് ഒളിവില്‍ക്കഴിയുന്നത്.
ഫെബ്രുവരി 13-നാണ് ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപത്തെ ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അഞ്ചംഗസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം സ്വർണാാഭരണങ്ങള് കവര്‍ന്നത്. ഇതില്‍ രാജന്, റീന, ഷീബ, ശരത്ത് എന്നിവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പിടിയിലായിരുന്നു. പ്രതികള്‍ റോഡിലൂടെ നടന്നുപോകുന്ന സി സിടിവി ദൃശ്യങ്ങളാണ് പോലീസിന് സഹായകമായത്.
എന്നാല്‍ കാസര്‍കോഡ് സ്വദേശി ബാബുവിനെ ആഴ് ചകള്‍ പിന്നിട്ടിട്ടും പിടികൂടാനായിട്ടില്ല. ഇയാള്‍ സംഘത്തിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. കോവളം ഭാഗത്തുവച്ചാണ് ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഓഫ് ആയത്. അതിനുശേഷം ഇയാളെക്കുറിച്ചു യാതൊരു വിവരവും പോലീസിനു ലഭിച്ചിട്ടില്ല. കാസര്‍കോഡ് നിരവധി ബന്ധങ്ങളുള്ളതിനാല്‍ ബാബു കാസര്‍കോഡ് തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഫോര്‍ട്ട് പോലീസ്.
ഷാഡോ ടീം സൈബര്‍സെല്ലിന്റെ സഹായം തേടിയിട്ടും ബാബുവിനെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞദിവസം ബൈ ക്ക് മോഷണക്കേസിലെ പ്രതികളെ പോലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില പോലീസുകാര്‍ സസ്പെന്‍ഷനിലായത് പോലീസുകാര്‍ക്കിടയില്‍ കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബാബുവിനെ പിടികൂടുന്നതിനുള്ള ശ്രമം പേലീസ് ഊര്‍ജിതമാക്കിയിട്ടില്ല എന്നാണു സൂചന.
