തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നു മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍.
മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാത 66 ന്റെ ഉദ്ഘാടനം പ്രത്യേക പരിപാടിയായി വയ്ക്കേണ്ടതായിരുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തത്് ജനാധിപത്യത്തിന് ഭൂഷണമല്ല. കേരളത്തോടുള്ള അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസന പരിപാടിയില്‍ എല്ലായ്പ്പോഴും സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാറുണ്ട്.ബിജെപി സംസ്ഥാന പ്രസിഡന്റിനെ ക്ഷണിച്ചത് എന്ത് മാനദണ്ഡത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി എം.ബി. രാജേഷ്
പെതുമരാമത്ത് മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി എം.ബി. രാജേഷ് . താന്‍ ഈ ഉദ്ഘാടന പരിപാടിക്ക് പോകില്ലെന്ന് ഇന്നലെ തീരുമാനിച്ചിരുന്നു. അസംബന്ധങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ല. ഇന്നലെയാണ് തനിക്ക് ക്ഷണം ലഭിച്ചത്. മണ്ഡലത്തില്‍ മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ ദേശീയപാത വികസന ഉദ്ഘാടന പരിപാടിക്ക് പോകില്ലെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി
മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപി ഒറ്റയ്ക്ക് ക്രഡിറ്റെടുക്കാന്‍ നോക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പണം ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
