തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തവർ വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ചു കയറ്റി. മൂന്ന് പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റ് ആയ കന്റോൺമെന്റ് ഗേറ്റിലൂടെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്.
ഗേറ്റിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. ഹോട്ടലിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയെത്തിപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിച്ചതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം. കഴക്കൂട്ടത്തേക്ക് സഞ്ചരിക്കുകയായിരുന്നു എന്നാണ് ഇവർ പോലീസിനോടു പറഞ്ഞത്.
