വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ​യൊ​രു​ക്കി കാ​ത്തി​രു​ന്നു; നാ​ലു​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വീ​സ ത​ട്ടി​പ്പ് ന​ട​ത്തി​യ കോ​ട്ട​യം കാ​ര​നെ കു​ടു​ക്കി ത​ട്ടി​പ്പി​നി​ര​യാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

ചെറു​തോ​ണി: കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വീ​സ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ടു​ക്കി പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി പു​ളി​ക്ക​ൽ റോ​യി ജോ​സ​ഫിനെ (44) ആ​ണ് ചെ​റു​തോ​ണി​യി​ൽനി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ക്സം​ബ​ർ​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ​നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ന​ട​പ​ടി.

യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ല​ക്സം​ബ​ർ​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ബേ​ക്ക​റി ജോ​ലി, പാ​യ്ക്കിം​ഗ്, ഡ്രൈ​വിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ൾ ല​ക്സം​ബ​ർ​ഗി​ൽ ല​ഭ്യ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു വി​സ​ക്ക് 25 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. അ​ഡ്വാ​ൻ​സാ​യി 10 ല​ക്ഷം രൂ​പ ന​ൽ​ക​ണം.

പി​ന്നീ​ട് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 13 ല​ക്ഷം രൂ​പ​യും വി​ദേ​ശ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ബാ​ക്കി ര​ണ്ടു ല​ക്ഷം രൂ​പ​യും ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് പ​ല​രി​ൽനി​ന്നും പ​ണം വാ​ങ്ങി​യ​ത്. പ​ണം വാ​ങ്ങു​മ്പോ​ൾ നോ​ട്ട​റി ന​ൽ​കി​യ ര​സീ​തു​ക​ളും ഇ​യാ​ൾ ന​ൽ​കും. 13 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.​

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യാ​റ​ൻ​കു​ടി​യി​ലെ പ​ത്തോ​ളം പേ​രി​ൽ നി​ന്ന് മാ​ത്രം 87 ല​ക്ഷം രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി​യാ​റ​ൻ​കു​ടി​യി​ലെ​ത്തി​യ ഇ​യാ​ൾ ര​ണ്ടു യു​വാ​ക്ക​ളെ ക​ണ്ടു​മു​ട്ടി അ​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി വി​സ വാ​ഗ്ദാ​നം ചെ​യ്തു. ഇ​വ​രി​ലൂ​ടെ മ​റ്റ് ആ​ളു​ക​ളി​ൽനി​ന്ന് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു.

വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​ർ വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. ഇ​തി​നി​ടെ വ്യാ​ഴാ​ഴ്ച ഇ​യാ​ൾ ചെ​റു​തോ​ണി​യി​ലെ ഒ​രു വ​ക്കീ​ലോ​ഫീ​സി​ൽ, പ​ത്ത് പേ​രി​ൽനി​ന്ന് പ​ണം വാ​ങ്ങാ​ൻ എ​ത്തു​മെ​ന്ന വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കാ​ത്തു​നി​ന്നി​രു​ന്ന ആ​ളു​ക​ൾ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഓ​ഫീ​സി​ലെ​ത്തി​യ പ്ര​തി​യെ വ​ള​ഞ്ഞ് ത​ട​ഞ്ഞു​വ​ച്ചു.

പ​ണം തി​രി​കെ ന​ൽ​കാ​ൻ ഒ​രു മാ​സം സ​മ​യം ചോ​ദി​ച്ച​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. ഇ​തി​നി​ടെ ഡ​ൽ​ഹി​യി​ലു​ള്ള ഇ​യാ​ളു​ടെ ഭാ​ര്യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ വി​ളി​ച്ച് ഭ​ർ​ത്താ​വി​നെ ത​ട​ഞ്ഞു​വ​ച്ച​താ​യി അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി റോ​യി ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൂ​ല​മ​റ്റം,ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ, കോ​ട്ട​യം, മ​ല​പ്പു​റം, തൊ​ടു​പു​ഴ, തൃ​ശൂ​ർ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment