ച​തി​ച്ചാ​ശാ​നേ … ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി യാ​ത്ര, ചെ​ന്ന​ത്തി​യ​ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ; വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത​വ​ർ വ​ഴി​തെ​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി. മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നാ​ലാം ഗേ​റ്റ് ആ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ച​ത്.

ഗേ​റ്റി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45നാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ലേ​ക്കു​ള്ള ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യെ​ത്തി​പ്പോ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലാ​ണ് അ​വ​സാ​നി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. ക​ഴ​ക്കൂ​ട്ട​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

Related posts

Leave a Comment