സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ പാ​ര്‍​ക്ക് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ളം; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍​സ്റ്റേ​ഷ​നി​ലെ ബി ​ബ്ലോ​ക്കി​ന് എ​തി​ര്‍​വ​ശ​ത്താ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ക്ക് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു. 2025 ജൂ​ലൈ മാ​സ​ത്തി​ല്‍ പാ​ര്‍​ക്കി​നു​ള്ളി​ല്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി നി​ർ​വ​ഹി​ച്ചി​രു​ന്നു.

ജിം​നേ​ഷ്യ​ത്തി​ന്‍റെ മ​റ​പി​ടി​ച്ചാ​ണ് ഇ​വി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ വി​ഹ​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി എ​ത്തു​ന്ന സം​ഘം ഇ​രു​ട്ടി​ന്‍റെ മ​റ​പ​റ്റി ഇ ​വി​ടെ മ​ദ്യ​പി​ക്കു​ന്നു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​രു നി​ശ്ചി​ത സ​മ​യം വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം ഗേ​റ്റു​ക​ള്‍ തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ര്‍​ക്കും എ​പ്പോ​ഴും ഇ​തി​നു​ള്ളി​ല്‍ ക​ട​ന്നു​വ​രാ​മെ​ന്ന​താ​ണ് അ​വ​സ്ഥ. പാ​ര്‍​ക്കി​നു​ള്ളി​ലാ​കെ മി​ന​റ​ല്‍ വാ​ട്ട​ര്‍ കു​പ്പി​ക​ളും ച​പ്പു​ച​വ​റു​ക​ളു​മാ​ണ്.

ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍​വ​രെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്. ശു​ചീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​രി​യി​ല​ക​ളും മ​റ്റും നി​റ​ഞ്ഞു വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ൽ പാ​ർ​ക്കു​ള്ള​ത്.

രാ​ത്രി 10 മ​ണി​ക്കും പാ​ര്‍​ക്കി​നു​ള്ളി​ല്‍ ജ​ന​ങ്ങ​ള്‍ ക​ട​ന്നു​ക​യ​റി ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ല്‍​നി​ന്നു മാ​ങ്ങ​ക​ള്‍ അ​ട​ര്‍​ത്തി​യെ​ടു​ക്കു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. പാ​ര്‍​ക്കി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ജിം​നേ​ഷ്യം ഉ​പ​ക​ര​ണ​ളി​ല്‍ ചി​ല​ത് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് എ​ത്തു​ന്ന ചി​ല സം​ഘ​ങ്ങ​ള്‍ രാ​ത്രി 11 മ​ണി​വ​രെ പാ​ര്‍​ക്കി​നു​ള്ളി​ല്‍ തു​ട​രു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​യി​ട്ടു​ണ്ട്.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടാ​ത്ത​താ​ണ് പാ​ര്‍​ക്ക് 24 മ​ണി​ക്കൂ​റും തു​റ​ന്നു കി​ട​ക്കു​ന്ന​തി​നും ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നും പാ​ര്‍​ക്ക് മാ​ലി​ന്യ​പൂ​രി​ത​മാ​കു​ന്ന​തി​നും കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട‌്.

Related posts

Leave a Comment