വൈ​ക്കം മ​ണ്ഡ​ല​ത്തി​ന്‍റെ ചു​വ​പ്പ് ഇ​ക്കു​റി മാ​യു​മോ? ച​രി​ത്ര മ​ണ്ണി​ൽ ചെ​ങ്കൊ​ടി പാ​റി​യ​ത് തു​ട​ർ​ച്ച​യാ​യ മു​പ്പ​ത് വ​ർ​ഷം

കോ​​ട്ട​​യം: അ​​യി​​ത്ത​​ത്തി​​നും ജാ​​തി​​വാ​​ഴ്ച​​യ്ക്കു​​മെ​​തി​​രേ പോ​​രാ​​ട്ട​​ത്തി​​ന്‍റെ പു​​തു​​ച​​രി​​ത്രം കു​​റി​​ച്ച ന​​വോ​​ത്ഥാ​​ന​​ത്തി​​ന്‍റെ നാ​​ടാ​​ണു വൈ​​ക്കം. ച​​രി​​ത്ര​​വും രാ​​ഷ്‌​​ട്രീ​​യ​​വും ഒ​​രു​​പോ​​ലെ ല​​യി​​ച്ചു​​ചേ​​ര്‍​ന്ന മ​​ണ്ണ്. സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​ഹാ​​ത്മാ​​ഗാ​​ന്ധി വ​​ന്നി​​റ​​ങ്ങി​​യ ബോ​​ട്ടു​​ജെ​​ട്ടി​​യും ഗാ​​ന്ധി​​ജി​​ക്ക് ച​​ര്‍​ച്ച​​യ്ക്ക് ഇ​​ടം കൊ​​ടു​​ക്കാ​​ത്ത ഇ​​ണ്ടം​​തു​​രു​​ത്തി മ​​ന​​യും വൈ​​ക്ക​​ത്തെ ച​​രി​​ത്ര​​സ്മാ​​ര​​ക​​ങ്ങ​​ളാ​​ണ്. പ​​ര​​മ്പ​​രാ​​ഗ​​ത തൊ​​ഴി​​ല്‍ മേ​​ഖ​​ല​​ക​​ളാ​​യ ക​​യ​​ര്‍, ചെ​​ത്ത്, ത​​ഴ​​പ്പാ​​യ, ക​​ക്കാ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഏ​​റെ​​യു​​മു​​ള്ള​​ത്. വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ല്‍ അ​​ഷ്ട​​മി ഉ​​ത്സ​​വം പ്ര​​സി​​ദ്ധ​​മാ​​ണ്.

ക​​ഥ​​യു​​ടെ ഇ​​മ്മി​​ണി വ​​ല്യ​​സു​​ല്‍​ത്താ​​ന്‍ വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​ന്‍റെ ജ​​ന്മ​​ദേ​​ശ​​മാ​​യ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ്. ക​​മ്യൂ​​ണി​​സ്റ്റ് പാ​​ര്‍​ട്ടി​​യു​​ടെ സ്ഥാ​​പ​​ക നേ​​താ​​വ് പി. ​​കൃ​​ഷ്ണ പി​​ള്ള​​യു​​ടെ ജ​​ന്മ​​സ്ഥ​​ല​​മെ​​ന്ന നി​​ല​​യി​​ല്‍ ച​​രി​​ത്ര​​പ​​ര​​മാ​​യും രാ​​ഷ്‌​​ട്രീ​​യ പ​​ര​​മാ​​യും ഏ​​റെ പ്ര​​ത്യേ​​ക​​ത​​യു​​ണ്ട്. ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​ന് ന​​ല്ല വേ​​രോ​​ട്ട​​മു​​ള്ള ഈ ​​മ​​ണ്ണി​​ല്‍ ഇ​​തു​​വ​​രെ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു മു​​ന്ന​​ണി​​യെ കൈ​​വി​​ട്ട​​ത് മൂ​​ന്നു ത​​വ​​ണ മാ​​ത്ര​​മാ​​ണ്.

1977 മു​​ത​​ല്‍ സം​​വ​​ര​​ണ മ​​ണ്ഡ​​ല​​മാ​​ണ് വൈ​​ക്കം. 1957ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ വി​​ജ​​യി​​ച്ചു. 1960ല്‍ ​​ഇ​​ട​​തു​​പ​​ക്ഷം പി.​​എ​​സ്. ശ്രീ​​നി​​വാ​​സ​​നി​​ലൂ​​ടെ മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ച്ചു. 1965ല്‍ ​​കോ​​ണ്‍​ഗ്ര​​സ് വീ​​ണ്ടും തി​​രി​​ച്ചു​​വ​​ന്നു. 1967, 1970, 1977, 1980, 1982, 1987 വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ സി​​പി​​ഐ പ്ര​​തി​​നി​​ധി​​ക​​ള്‍ വി​​ജ​​യി​​ച്ചു​​ക​​യ​​റി. 1991ല്‍ ​​വീ​​ണ്ടും കോ​​ണ്‍​ഗ്ര​​സ് പാ​​ള​​യ​​ത്തി​​ലേ​​ക്ക് പോ​​യ മ​​ണ്ഡ​​ലം 1996 മു​​ത​​ല്‍ ക​​ഴി​​ഞ്ഞ 30 വ​​ര്‍​ഷ​​മാ​​യി സി​​പി​​ഐ പ്ര​​തി​​നി​​ധി​​ക​​ള്‍ എം​​എ​​ല്‍​എ​​മാ​​രാ​​യി.

വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യും ക​​ല്ല​​റ, വെ​​ച്ചൂ​​ര്‍, ത​​ല​​യാ​​ഴം, ടി​​വി പു​​രം, ഉ​​ദ​​യ​​നാ​​പു​​രം, ചെ​​മ്പ്, മ​​റ​​വ​​ന്‍​തു​​രു​​ത്ത്, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്, വെ​​ള്ളൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ചേ​​രു​​ന്ന​​താ​​ണ് വൈ​​ക്കം മ​​ണ്ഡ​​ലം. ഇ​​ട​​തു മു​​ന്ന​​ണി​​യി​​ല്‍ സി​​റ്റിം​​ഗ് എം​​എ​​ല്‍​എ​​യാ​​യി​​രു​​ന്ന സി.​​കെ. ആ​​ശ​​യ്ക്ക് ഇ​​ത്ത​​വ​​ണ ടേം ​​വ്യ​​വ​​സ്ഥ​​യി​​ല്‍ ഇ​​ള​​വു കി​​ട്ടി​​യി​​ല്ല. പ​​ക​​രം എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​വ് പി. ​​പ്ര​​ദീ​​പി​​നെ​​യാ​​ണ് സി​​പി​​ഐ രം​​ഗ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ഇ​​ട​​തു​​കൈ​​വ​​ശ​​മു​​ള്ള മ​​ണ്ഡ​​ലം തി​​രി​​കെ പി​​ടി​​ക്കാ​​നു​​ള്ള സ​​ര്‍​വ സ​​ന്നാ​​ഹ​​ത്തി​​ലാ​​ണ് യു​​ഡി​​എ​​ഫ്. ദ​​ളി​​ത് നേ​​താ​​വ് സ​​ണ്ണി എം. ​​ക​​പി​​ക്കാ​​ടി​​നെ യു​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​പ്പി​​ക്കാ​​ന്‍ നീ​​ക്കം ന​​ട​​ത്തി​​യെ​​ങ്കി​​ലും പ്രാ​​ദേ​​ശി​​ക കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം ശ​​ക്ത​​മാ​​യ എ​​തി​​ര്‍​പ്പു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം വി​​ജ​​യ​​മ്മ ബാ​​ബു, ക​​ഴി​​ഞ്ഞ ത​​വ​​ണ മ​​ത്സ​​രി​​ച്ച പി.​​ആ​​ര്‍. സോ​​ന തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ഇ​​പ്പോ​​ള്‍ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന മ​​റ്റു പേ​​രു​​ക​​ള്‍.

എ​​ന്‍​ഡി​​എ​​യി​​ല്‍ അ​​ടു​​ത്ത​​നാ​​ളി​​ല്‍ ബി​​ജെ​​പി​​യി​​ല്‍ ചേ​​ര്‍​ന്ന മു​​ന്‍ എം​​എ​​ല്‍​എ കൂ​​ടി​​യാ​​യ കെ. ​​അ​​ജി​​ത്തി​​നാണ് സീറ്റ്. അ​​ജി​​ത്തി​​ന്‍റെ ബി​​ജെ​​പി​​യി​​ലേ​​ക്കു​​ള്ള വ​​ര​​വും ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ല്‍ സി​​പി​​ഐ​​യി​​ലു​​ണ്ടാ​​യ അ​​സ്വാ​​ര​​സ്യ​​ങ്ങ​​ളും കൊ​​ഴി​​ഞ്ഞു​​പോ​​ക്കും മു​​ത​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് യു​​ഡി​​എ​​ഫും ബി​​ജെ​​പി​​യും.

ഇ​​ട​​തു​​കോ​​ട്ട​​യി​​ല്‍ ഒ​​രു വി​​ള്ള​​ലു​​മി​​ല്ലെ​​ന്നും ശ​​ക്ത​​മാ​​യ രാ​​ഷ്‌​​ട്രീ​​യ അ​​ടി​​ത്ത​​റ​​യാ​​ണു​​ള്ള​​തെ​​ന്നു​​മാ​​ണ് ഇ​​ട​​തു നേ​​താ​​ക്ക​​ളു​​ടെ ഉ​​റ​​ച്ച വി​​ശ്വാ​​സം. വെ​​ച്ചൂ​​ര്‍, ത​​ല​​യാ​​ഴം, ഉ​​ദ​​യ​​നാ​​പു​​രം, ടി​​വി​​പു​​രം, മ​​റ​​വ​​ന്‍​തു​​രു​​ത്ത്, വെ​​ള്ളൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ എ​​ല്‍​ഡി​​എ​​ഫി​​നാ​​ണ് ഭ​​ര​​ണം. വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യി​​ലും ക​​ല്ല​​റ, ചെ​​മ്പ്, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും യു​​ഡി​​എ​​ഫി​​നാ​​ണ് ഭ​​ര​​ണം.

2021 നി​​യ​​മ​​സ​​ഭ
സി.​​കെ. ആ​​ശ (എ​​ല്‍​ഡി​​എ​​ഫ്)-71,388
ഡോ. ​​പി.​​ആ​​ര്‍. സോ​​ന
(യു​​ഡി​​എ​​ഫ്)-42,266
അ​​ജി​​ത സാ​​ബു
(ബി​​ഡി​​ജെ​​എ​​സ്)-11,953
ഭൂ​​രി​​പ​​ക്ഷം എ​​ല്‍​ഡി​​എ​​ഫ്-29,122
2024 ലോ​​ക്‌​​സ​​ഭ
എ​​ല്‍​ഡി​​എ​​ഫ് ലീ​​ഡ്-5196
2025 ത​​ദ്ദേ​​ശം
എ​​ല്‍​ഡി​​എ​​ഫ് ലീ​​ഡ് -2422

Related posts

Leave a Comment