സൂ​ര​ജ് ലാ​മ​യു​ടെ മ​ര​ണം: ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി

കൊ​ച്ചി: കു​വൈ​റ്റി​ല്‍​നി​ന്ന് നാ​ടു ക​ട​ത്തി കൊ​ച്ചി​യി​ലെ​ത്തി​യ ശേ​ഷം കാ​ണാ​താ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍റെ ഹ​ര്‍​ജി. നേ​ര​ത്തെ ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് മ​ക​ന്‍ സാ​ന്‍റ​ന്‍ ലാ​മ ന​ഷ്ട​പ​രി​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തി ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​യ വീ​ഴ്ച മൂ​ലം ഒ​രു വ്യ​ക്തി​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ​തി​നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​റി​നു​ണ്ടെ​ന്നാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ള​ട​ക്കം നി​ര​ത്തി ഹ​ര്‍​ജി​യി​ലെ വാ​ദം. ഭേ​ദ​ഗ​തി അ​നു​വ​ദി​ച്ച ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് ഹ​ര്‍​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

കു​വൈ​റ്റി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ 2.15ന് ​കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ സൂ​ര​ജ് ലാ​മ​യെ സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ളം മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​രെ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് വി​ശ​ദീ​ക​രി​ച്ച് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment