ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌ക്കെതിരായ ര​ണ്ടാം ടി20; ​ന്യൂ​സി​ല​ൻ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

ഹാ​മി​ൽ​ട്ട​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഹാ​മി​ൽ​ട്ട​ണി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 68 റ​ൺ​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്.

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 176 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 107 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 33 റ​ൺ​സെ​ടു​ത്ത ജോ​ർ​ജ് ലി​ൻ​ഡെ മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്.

റു​ബി​ൻ ഹെ​ർ​മാ​ൻ 19 റ​ൺ​സും വി​യാ​ൻ മു​ൾ​ഡ​ർ 16 റ​ൺ​സു​മെ​ടു​ത്തു. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ലോ​ക്കി ഫെ​ർ​ഗൂ​സ​ണും ബെ​ൻ സി​യേ​ഴ്സും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. മി​ച്ച​ൽ സാ​ന്‍റ്ന​ർ ര​ണ്ട് വി​ക്ക​റ്റും കോ​ൽ മ​ക്‌​കോ​ഞ്ചി​യും ജെ​യിം​സ് നീ​ഷ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 175 റ​ൺ​സെ​ടു​ത്ത​ത്. ഡി​വോ​ൺ കോ​ൺ​വെ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. കോ​ൺ​വെ 60 റ​ൺ​സാ​ണെ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ൺ​വെ​യു​ടെ ഇ​ന്നിം​ഗ്സ്.

ജോ​ഷ് ക്ല​ർ​ക്ക്സ​ൺ 26 റ​ൺ​സും നി​ക്ക് കെ​ല്ലി 21 റ​ൺ​സും നാ​യ​ക​ൻ മി​ച്ച​ൽ സാ​ന്‍റ്ന​ർ 20 റ​ൺ​സു​മെ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി വി​യാ​ൻ മു​ൾ​ഡ​ർ ര​ണ്ട് വി​ക്ക​റ്റും ജെ​റാ​ൾ​ഡ് കോ​ട്ട്സെ​യും ഒ​ട്ടി​നെ​യ്ൽ ബാ​ർ​ട്ട്മാ​ൻ നാ​യ​ക​ൻ കേ​ശ​വ് മ​ഹാ​രാ​ജ് ജോ​ർ​ജ് ലി​ൻ​ഡെ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഇ​ന്ന​ത്തെ വി​ജ​യ​ത്തോ​ടെ ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ ഒ​പ്പ​മെ​ത്തി. (1-1). ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ഴ് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചി​രു​ന്നു.

Related posts

Leave a Comment