പേയാട്: വിളപ്പിൽശാലയിലെ പ്രവർത്തനരഹിതമായ മാലിന്യ സംസ്കരണശാലയും അനുബന്ധ സ്ഥലവും മേയർ വി.വി. രാജേഷ് സന്ദർശിച്ചു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസും മേയർക്കൊപ്പമുണ്ടായിരുന്നു.
വിളപ്പിൽ പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചതിനു പിന്നാലെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലം അടക്കം വികസന പദ്ധതികൾ യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വിളപ്പിൽ പഞ്ചായത്ത് ഭരണസമിതി മേയറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്നാണ് മേയറും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. ജനങ്ങൾ ആഗ്രഹിക്കുന്ന വികസന പദ്ധതികൾ യാഥാർഥ്യമാക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതികളുടെ ലക്ഷ്യമെന്നു മേയർ വി.വി.രാജേഷ് പറഞ്ഞു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ചെമ്പഴന്തി ഉദയൻ, എം.ആർ. ഗോപൻ, കരമന അജിത്ത്, പാറ്റൂർ രാധാകൃഷ്ണൻ, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ് പ്രസിഡന്റ് സി.എസ്.അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിളപ്പിൽ ദീപക്, പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ, അഞ്ജു, ശ്രുതി, സജിത്ത്, രാജേഷ് ബാബു, ചെറുക്കോട് അനിൽ, ഷക്കില ബീവി, ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നേതാക്കളായ കാട്ടാക്കട ഹരി, പേയാട് കാർത്തികേയൻ, കാട്ടാക്കാട്ട സന്തോഷ്, സുധീഷ് തിരുനെല്ലിയൂർ, വിളപ്പിൽശ്രീകുമാർ, ചൊവ്വള്ളൂർ മണികണ്ഠൻ, പ്രതീഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
