മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ എന്ന ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്തച്ചുവടുകളുമായാണ് “സുൽത്താൻ” എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വേദികയോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന നടൻ വിനായകനും ഗാനരംഗത്തിലുണ്ട്.
ഒരു സുൽത്താന്റെ ഗെറ്റപ്പിലാണ് വിനായകൻ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാൻ റഹ്മാനാ ണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്. 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. അതിനു മുന്നോടിയായി ഇന്നു മുതൽ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, ഛായാഗ്രഹണം- അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം- ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ- ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ.
ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ- ജിഷ്ണു ആർ. ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ- മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ ഹ്യൂസ് ആൻഡ് ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി- വിഷ്ണു എസ്. രാജൻ, ടൈറ്റിൽ ഡിസൈൻസ്- കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
