ത്ര​സി​പ്പി​ക്കു​ന്ന നൃ​ത്തച്ചുവ​ടു​ക​ളു​മാ​യി വേ​ദി​ക‌‌: ആ​ട് 3യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്ത്

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്യു​ന്ന “ആ​ട് 3 പാ​ർ​ട്ട് 1; വ​ൺ ലാ​സ്റ്റ് റൈ​ഡ്’ എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്ര​ത്തി​ലെ ആ​ദ്യ വീ​ഡി​യോ ഗാ​നം പു​റ​ത്ത്. പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ താ​ര​മാ​യ വേ​ദി​ക​യു​ടെ മ​നോ​ഹ​ര​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യാ​ണ് “സു​ൽ​ത്താ​ൻ” എ​ന്ന പേ​രി​ലു​ള്ള ഗാ​നം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. വേ​ദി​ക​യോ​ടൊ​പ്പം ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ന​ട​ൻ വി​നാ​യ​ക​നും ഗാ​ന​രം​ഗ​ത്തി​ലു​ണ്ട്.

ഒ​രു സു​ൽ​ത്താ​ന്‍റെ ഗെ​റ്റ​പ്പി​ലാ​ണ് വി​നാ​യ​ക​ൻ ഈ ​ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ൻ റ​ഹ്മാ​നാ ണ് ​ഈ ഗാ​ന​ത്തി​ന് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ്, വേ​ണു കു​ന്ന​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കു​ന്ന കാ​വ്യാ ഫി​ലിം ക​മ്പ​നി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ ​വ​മ്പ​ൻ കോ​മ​ഡി ഫാ​ന്‍റ​സി ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 19 ന് ​ഈ​ദ് റി​ലീ​സ് ആ​യാ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. അ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു മു​ത​ൽ ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ അ​ഡ്വാ​ൻ​സ് ടി​ക്ക​റ്റ് ബു​ക്കി​ങ്ങും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​യ​സൂ​ര്യ, വി​നാ​യ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ് ബാ​ബു, നോ​ബി, നി​ർ​മ​ൽ പാ​ലാ​ഴി, സൈ​ജു കു​റു​പ്പ്, ഹ​രി​കൃ​ഷ്ണ​ൻ, ഭ​ഗ​ത് മാ​നു​വ​ൽ, സ​ണ്ണി വെ​യ്ൻ, സു​ധി കോ​പ്പ, ബി​ജു കു​ട്ട​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്, ആ​ട് 2 എ​ന്നി​വ​ക്ക് ശേ​ഷം എ​ത്തു​ന്ന ഈ ​മൂ​ന്നാം ഭാ​ഗം വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. 

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- വി​ന​യ് ബാ​ബു, ഛായാ​ഗ്ര​ഹ​ണം- അ​ഖി​ൽ ജോ​ർ​ജ്, മ്യൂ​സി​ക്, ഒ​റി​ജി​ന​ൽ തീം- ​ഷാ​ൻ റ​ഹ്മാ​ൻ, പ​ശ്‌​ചാ​ത്ത​ല സം​ഗീ​തം, ന്യൂ ​തീം- ഡോ​ൺ വി​ൻ​സെ​ന്‍റ്, എ​ഡി​റ്റ​ർ- ലി​ജോ പോ​ൾ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ഗോ​പ​കു​മാ​ർ ജി ​കെ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷി​ബു ജി. ​സു​ശീ​ല​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​നീ​സ് നാ​ടോ​ടി, മേ​ക്ക​പ്പ്- റോ​ണെ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- സ്റ്റെ​ഫി സേ​വ്യ​ർ.

ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ- വി​ഷ്ണു ഭ​ര​ത​ൻ, വി​എ​ഫ്എ​ക്സ് ഡ​യ​റ​ക്ട​ർ- ജി​ഷ്ണു ആ​ർ. ദേ​വ്, സൗ​ണ്ട് ഡി​സൈ​ൻ- കി​ഷ​ൻ മോ​ഹ​ൻ (സ​പ്ത റെ​ക്കോ​ർ​ഡ്‌​സ്), വ​രി​ക​ൾ- മ​നു മ​ൻ​ജി​ത്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- പ്രേം​നാ​ഥ്, റോ​ബി​ൻ വ​ർ​ഗീ​സ്, ഡി​ഐ ഹ്യൂ​സ് ആ​ൻ​ഡ് ടോ​ൺ​സ് ക​ള​ർ ഹ​ബ് ക​ള​റി​സ്റ്റ്- ഷ​ൺ​മു​ഖ​പാ​ണ്ഡ്യ​ൻ എം, ​സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫി- വി​ഷ്ണു എ​സ്. രാ​ജ​ൻ, ടൈ​റ്റി​ൽ ഡി​സൈ​ൻ​സ്- കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- എ​യ്സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Related posts

Leave a Comment