ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ്ടേ അ​ന്പാ​നേ… നോ​ട്ട് വാ​ങ്ങും മു​ന്പേ നോ​ക്ക​ണേ: ഒ​റി​ജ​ന​ലി​നെ വെ​ല്ലും ഡ്യൂ​പ്ലി​ക്കേ​റ്റ് ക​റ​ൻ​സി​ക​ൾ വി​പ​ണി​യി​ൽ

രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും അ​സ​ൽ നോ​ട്ടു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ലു​ള്ള ചി​ൽ​ഡ്ര​ൻ​സ് ബാ​ങ്ക്, ഫ​ൺ ഓ​ഫ് ഫ​ൺ നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.

500, 200 നോ​ട്ടു​ക​ൾ​ക്ക് പു​റ​മെ, നി​ത്യേ​ന​യു​ള്ള ചെ​റി​യ ഇ​ട​പാ​ടു​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 10, 20 രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളി​ലും ഇ​ത്ത​രം ക​റ​ൻ​സി​ക​ൾ വ്യാ​പ​ക​മാ​ണ്. സ​മാ​ന​മാ​യ നി​റ​വും വ​ലി​പ്പ​വു​മു​ള്ള ഈ ​നോ​ട്ടു​ക​ൾ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടെ കൃ​ത്യ​മാ​യി ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​വ വ്യാ​ജ​നാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണ്. ’ഭാ​ര​തീ​യ റി​സ​ർ​വ് ബാ​ങ്ക്’ എ​ന്ന​തി​ന് പ​ക​രം ഹി​ന്ദി​യി​ൽ ’ഭാ​ര​തീ​യ ബ​ച്ചെ കാ ​ബാ​ങ്ക്’ എ​ന്നാ​ണ് ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​ല്ല​റ​യാ​യി ന​ൽ​കു​ന്ന നോ​ട്ടു​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ത​രം ക​ളി​നോ​ട്ടു​ക​ൾ തി​രു​കി ന​ൽ​കി​യാ​ണ് സാ​ധാ​ര​ണ​ക്കാ​രെ​യും ചെ​റി​യ ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​ധാ​ന​മാ​യും ക​ബ​ളി​പ്പി​ക്കു​ന്ന​ത്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ക​ട​ക​ൾ, പൂ​രം, പെ​രു​ന്നാ​ൾ തു​ട​ങ്ങി​യ ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​യു​ടെ കൈ​മാ​റ്റം പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്. പ​ല​രും കൗ​തു​ക​ത്തി​നാ​യി വാ​ങ്ങു​ന്ന ഇ​ത്ത​രം ക​ളി​നോ​ട്ടു​ക​ൾ ബോ​ധ​പൂ​ർ​വം മ​റ്റു​ള്ള​വ​രെ പ​റ്റി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. പ്രാ​യ​മാ​യ​വ​ർ​ക്കാ​ണ് ഇ​വ കൂ​ടു​ത​ലും തി​രി​ച്ച​റി​യ​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment