സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ ലോ​ക​ത്ത് ര​ണ്ടാം​സ്ഥാ​നം ഇ​ന്ത്യ​ക്കെ​ന്ന് റി​പ്പോ​ർ​ട്ട്

പ​ര​വൂ​ർ: ആ​ഗോ​ളത​ല​ത്തി​ൽ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്ന് റി​പ്പോ​ർ​ട്ട്.ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന്‍റെ വ​ർ​ധി​ച്ചു വ​രു​ന്ന വ്യാ​പ്തി​യും സ​ങ്കീ​ർ​ണ​ത​ക​ളും എ​ടു​ത്തു കാ​ണി​ക്കു​ന്ന റി​പ്പോ​ർ​ട്ട് മെ​റ്റ​യാ​ണ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ത​ട്ടി​പ്പു​ക​ൾ രാ​ജ്യ​ത്ത് അ​നു​ദി​നം വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. ബി​സി​ന​സു​ക​ൾ പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ടി​ത ത​ട്ടി​പ്പ് ശൃം​ഖ​ല​ക​ൾ വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ അ​തി​വേ​ഗ​മാ​ണ് വി​ക​സി​ച്ച് വ​രു​ന്ന​ത്.

ഇ​ത് പ​ര​മാ​വ​ധി മു​ത​ലെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ, മെ​സേ​ജിം​ഗ് ആ​പ്പു​ക​ൾ, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പു​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​സ്ഥി​തി​വി​ശേ​ഷം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.എ​ഐ അ​ധി​ഷ്ഠി​ത ത​ട്ടി​പ്പു​ക​ളി​ലാ​ണ് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

കൃ​ത്രി​മ ബു​ദ്ധി ത​ട്ടി​പ്പു​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കും. വ്യ​ക്തി​പ​ര​മാ​യ ത​ട്ടി​പ്പു​ക​ൾ ന​ട​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തും ഇ​ത് ത​ന്നെ​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു​കാ​ട്ടു​ന്നു.വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ലു​ക​ൾ, സ​ങ്കീ​ർ​ണ​മാ​യ വ​ഞ്ച​നാ​പ​ര​മാ​യ വെ​ബ്സൈ​റ്റു​ക​ൾ, വ്യ​ക്തി​ക​ളാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ന്ന “ഡീ​പ്ഫെ​യ്ക്ക്’ ഉ​ള്ള​ട​ക്കം എ​ന്നി​വ യ​ഥാ​ർ​ഥ ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്ക​ത്തി​നും കൃ​ത്രി​മ ഡി​ജി​റ്റ​ൽ ഉ​ള്ള​ട​ക്ക​ത്തി​നും ഇ​ട​യി​ലു​ള്ള വ്യ​ത്യാ​സം തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ത് സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ആ​ധു​നി​ക സൈ​ബ​ർ കു​റ്റ​കൃ​ത്യ ഗ്രൂ​പ്പു​ക​ൾ പ്ര​ഫ​ഷ​ണ​ൽ സം​രം​ഭ​ങ്ങ​ളെ പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മെ​റ്റ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​യി​ലെ ഇം​ഗ്ലീ​ഷ് പ്രാ​വീ​ണ്യ​മു​ള്ള വ​ലി​യ ജ​ന​സം​ഖ്യ​യെ​യും വ​ർ​ധി​ച്ച് വ​രു​ന്ന ഇ​ന്‍റർ​നെ​റ്റ് ഉ​പ​യോ​ക്തൃ അ​ടി​ത്ത​റ​യും ഇ​ത്ത​രം ഇ​ത്ത​രം അ​ന്താ​രാ​ഷ്‌ട്ര ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ പ്ര​ധാ​ന ല​ക്ഷ്യ​മാ​ക്കി മാ​റ്റു​ക​യാ​ണ്.പ​ര​സ്പ​ര സ​മ്മ​തം ഇ​ല്ലാ​തെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ന്യൂ​ഡി​ഫൈ ആ​പ്പു​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പീ​ഡ​നം, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.


ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും അ​ന്ത​സി​നും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ കൂ​ടു​ത​ൽ സം​ഘ​ടി​ത​രും സാ​ങ്കേ​തി​ക​മാ​യി മു​ന്നേ​റു​ന്ന​വ​രു​മാ​യി മാ​റു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലു​ള്ള​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ വ​ള​ർ​ച്ച​യ്ക്ക് തു​ല്യ​മാ​യി അ​തി​ശ​ക്ത​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് മെ​റ്റ​യു​ടെ റി​പ്പോ​ർ​ട്ട് അ​വ​സാ​നി​ക്കു​ന്ന​ത്.

  • എ​സ്.​ആ​ർ. സു​ധീ​ർകു​മാ​ർ

Related posts

Leave a Comment