ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ദേ​ഹ​ത്ത് സ്പ​ര്‍​ശി​ച്ചു: സം​വി​ധാ​യ​ക​ൻ സ​നോ​ജ് മി​ശ്ര​യ്ക്കെ​തി​രേ മൊ​ണാ​ലി​സ

ത​ന്‍റെ ആ​ദ്യ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ സ​നോ​ജ് മി​ശ്ര​യി​ല്‍​നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കും​ഭ​മേ​ള വൈ​റ​ല്‍​താ​രം മൊ​ണാ​ലി​സ ഭോ​സ്‌​ലെ. ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ദേ​ഹ​ത്ത് സ്പ​ര്‍​ശി​ച്ചെ​ന്നും നേ​പ്പാ​ളി​ലും മും​ബൈ​യി​ലും വ​ച്ച് ദു​ര​നു​ഭ​വം നേ​രി​ട്ടു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ആ​ദ്യ സി​നി​മ​യ​ല്ലേ, പു​റ​ത്തു​പ​റ​യേ​ണ്ടെ​ന്നാ​ണ് ഉ​പ​ദേ​ശി​ച്ച​ത്.

ഈ ​സ​നോ​ജ് മി​ശ്ര​യാ​ണ് ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്കെ​തി​രേ നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ച​ന​യി​ലാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഭ​ര്‍​ത്താ​വ് ഫ​ര്‍​മാ​ന്‍ ഖാ​നെ​തി​രേ യു​പി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബ്ബി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

മൊ​ണാ​ലി​സ​യ്ക്ക് 18 വ​യ​സാ​യി​ട്ടി​ല്ലെ​ന്നും മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നും കാ​ട്ടി വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​പി പോ​ലീ​സ് ഫ​ര്‍​മാ​ന്‍ ഖാ​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മാ​ര്‍​ച്ച് 11ന് ​തി​രു​വ​ന​ന്ത​പു​രം അ​രു​മാ​നൂ​ര്‍ ന​യി​നാ​ര്‍ ദേ​വ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ഇ​ന്‍​ഡോ​ര്‍ സ്വ​ദേ​ശി​യാ​യ മൊ​ണാ​ലി​സ ഭോ​സ്‌​ലെ​യും കാ​മു​ക​ന്‍ ഫ​ര്‍​മാ​ന്‍ ഖാ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

ത​ന്നെ ഫ​ര്‍​മാ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത​ല്ല. ത​നി​ക്ക് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​താ​ണ്. മ​തം നോ​ക്കി​യ​ല്ല ത​ങ്ങ​ള്‍ പ്ര​ണ​യി​ച്ച​തെ​ന്നും മൊ​ണാ​ലി​സ പ​റ​ഞ്ഞു. മൊ​ണാ​ലി​സ​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചി​ട്ടി​ല്ലെ​ന്ന് ഫ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment