‘സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടി​ല്ല, താ​ൻ പ​റ​ഞ്ഞ​തി​ൽ ആ​ര്‍​ക്കെ​ങ്കി​ലും വേ​ദ​ന ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു’: ഇ​ര്‍​ഷാ​ദ് ച​ക്കാ​ല​ശേ​രി

ആ​ല​പ്പു​ഴ: യു. ​പ്ര​തി​ഭ​യ്ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ഇ​ര്‍​ഷാ​ദ് ച​ക്കാ​ല​ശേ​രി. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന​യെ അ​ത്ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​ര്‍​ഷാ​ദ് ച​ക്കാ​ല​ശേ​രി പ​റ​ഞ്ഞു. ത​ന്‍റെ പ​രാ​മ​ര്‍​ശം ആ​ര്‍​ക്കെ​ങ്കി​ലും വേ​ദ​ന ഉ​ണ്ടാ​ക്കി​യെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ര്‍​ഷാ​ദ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് കാ​യം​കു​ള​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. സ്ത്രീ ​സ​മൂ​ഹ​ത്തെ മു​ഴു​വ​ന്‍ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​ഭ പ്ര​തി​ക​രി​ച്ചു. പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും യു. ​പ്ര​തി​ഭ അ​റി​യി​ച്ചു.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ചെ​യ്യാ​തെ വാ​ക്ചാ​ച​തു​ര്യം​കൊ​ണ്ടും ശ​രീ​ര അ​ഴ​ക് കൊ​ണ്ടും വീ​ണ്ടും തെ​ര‍​ഞ്ഞെ​ടു​പ്പി​ലേ​ക്ക് വ​രി​ക​യാ​ണ് എ​ന്നാ​ണ് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​റും ലീ​ഗ് നേ​താ​വു​മാ​യ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. കാ​യം​കു​ള​ത്ത് ന​ട​ന്ന യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​നി​ലാ​യി​രു​ന്നു ഇ​ർ​ഷാ​ദി​ന്‍റെ പ​രാ​മ​ർ​ശം.

ഇ​തി​നി​ടെ യു. ​പ്ര​തി​ഭ​യ്ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്തെ​ത്തി. സ്ത്രീ​വി​രു​ദ്ധ​വും അ​പ​മാ​ന​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നും രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ ത​ക​ർ​ച്ച​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment