ചവറ: ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങളുടെ അമിതവേഗത പകര്‍ത്താനായി സ്ഥാപിച്ചിട്ടുള്ള കാമറ റോഡ് വശങ്ങളിലെ കുറ്റികാട്ടിനുള്ളിലായി. ചവറ തട്ടാശേരി ജംഗ്ഷന് സമീപം സ്ഥാപിച്ചിരിക്കുന്ന പോലീസിന്റെ കാമറയാണു കാടുവളര്‍ന്നു മറച്ചിരിക്കുന്നത്. ഇതുമൂലം അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ചിത്രം വ്യക്തമാകാത്ത സ്ഥിതിയിലാണ്.പാതയോരത്തെ കുറ്റിക്കാടു വളര്‍ന്നു ദേശീയ പാതയിലേയ്ക്ക് രണ്ടു മീറ്ററോളം കയറിയിട്ടുണ്ട്.
ഇത് കാരണം എതിരേവരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. കാല്‍നടക്കാരും സൈക്കിള്‍ യാത്രികരുമാണ് അപകടത്തില്‍പെടുന്നത്. ചവറ ഗവ. കോളജിനുമുന്നിലുള്ള റോഡ്സൈഡില്‍ രണ്ട് വളരെ ഉയരത്തിലാണ് കാട് വളര്‍ന്നിരുന്നത്. കാടുകളില്‍ നായ്ക്കള്‍ താവളമടിച്ചിരിക്കുന്നത് കാരണം സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയത്തിലാണ് ഇത് വഴി കടന്ന് പോകുന്നത്.