എ​ന്താ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ഡീ​ലു​ക​ൾ; മു​ഖ്യ​മ​ന്ത്രി​ക്കു തു​റ​ന്ന ക​ത്തെ​ഴു​തി കെ​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് തു​റ​ന്ന ക​ത്തി​ലൂ​ടെ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഐസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ. ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് മുഖ്യമന്ത്രി ഉ​ത്ത​രം പ​റ​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നതായും കത്തിലുണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ താ​ങ്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നി​ലെ അ​ജ​ൻ​ഡ എ​ന്താ​യി​രു​ന്നു ? അ​വി​ടെ​യാ​ണോ ‘ഡീ​ൽ’ രൂ​പ​പ്പെ​ട്ട​ത് ? ഡ​ൽ​ഹി​യി​ൽ കേ​ര​ള ഹൗ​സി​ൽ ഇ​തേപോ​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ന് താ​ങ്ക​ൾ പ്ര​ഭാ​ത ഭ​ക്ഷ​ണ വി​രു​ന്നു ന​ൽ​കി​യ​ത് എ​ന്തു ‘ഡീ​ൽ’ ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു ?

കേ​ന്ദ്ര മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യു​മാ​യി താ​ങ്ക​ൾ ഡ​ൽ​ഹി​യി​ൽ പ​ല ത​വ​ണ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, ഡ​ൽ​ഹി​ക്കു പു​റ​ത്ത് താ​ങ്ക​ൾ ഗ​ഡ്ക​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​ട്ടു​ണ്ടോ ? എ​ന്തി​നാ​യി​രു​ന്നു അ​ത്? അ​ത് ഡീ​ലി​ന്‍റെ ഭാ​ഗം ആ​യി​രു​ന്നോ? തുടങ്ങി 10 ചോദ്യങ്ങളാണ് കെ.സി, വേണുഗോപാൽ കത്തിലൂടെ ഉന്നയിക്കുന്നത്.

Related posts

Leave a Comment