ട്രെ​യി​നി​ൽ ഭ​ക്ഷ​ണ​ത്തി​ന് അ​മി​തവി​ല ഈ​ടാ​ക്കി;​പാ​ൻ​ട്രി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​മി​ത​വി​ല ഈ​ടാ​ക്കി വി​റ്റ സം​ഭ​വ​ത്തി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഐ​ആ​ർ​സി​ടി​സി. ഡ​ൽ​ഹി-​അ​മൃ​ത്സ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലെ പാ​ൻ​ട്രി കാ​ർ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ​യാ​ണ് റെ​യി​ൽ​വേ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

റെ​യി​ൽ​വേ നി​ശ്ച​യി​ച്ച നി​ര​ക്കി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം തു​ക ഈ​ടാ​ക്കി​യ​തും ഇ​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.

യാ​ത്ര​ക്കാ​ര​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് വ​ൻ ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​ഞ്ച് രൂ​പ​യു​ടെ ചാ​യ​യ്ക്ക് പ​ത്ത് രൂ​പ​യും പ​ത്ത് രൂ​പ​യു​ടെ കാ​പ്പി​ക്ക് ഇ​രു​പ​ത് രൂ​പ​യു​മാ​ണ് ഇ​വ​ർ വാ​ങ്ങി​യി​രു​ന്ന​ത്.

14 രൂ​പ​യു​ടെ കു​ടി​വെ​ള്ള​ത്തി​ന് 20 രൂ​പ ഈ​ടാ​ക്കി. ചാ​യ​യു​ടെ വി​ല ചോ​ദി​ച്ച​പ്പോ​ൾ കു​റ​ഞ്ഞ വി​ല​യി​ലു​ള്ള​ത് ചോ​ദി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ പ​ണം വാ​ങ്ങി​യ​തെ​ന്ന വി​ചി​ത്ര​മാ​യ ന്യാ​യീ​ക​ര​ണ​മാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ​ത്. ബി​രി​യാ​ണി​ക്കൊ​പ്പം ന​ൽ​കേ​ണ്ട സാ​ല​ഡ്, തൈ​ര് എ​ന്നി​വ ഒ​ഴി​വാ​ക്കി​യും അ​മി​ത​വി​ല വാ​ങ്ങി​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഐ​ആ​ർ​സി​ടി​സി എ​ക്സി​ലൂ​ടെ (ട്വി​റ്റ​ർ) യാ​ത്ര​ക്കാ​ര​നോ​ട് മാ​പ്പു​ചോ​ദി​ച്ചു. കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​ന് പു​റ​മെ പാ​ൻ​ട്രി ക​രാ​റു​കാ​ര​ന് വ​ൻ തു​ക പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ ട്രെ​യി​നു​ക​ളി​ൽ ഇ- ​പാ​ൻ​ട്രി സം​വി​ധാ​നം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ കൃ​ത്യ​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും. സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment