ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച് യു​പി​ഐ; പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ട​പാ​ടു​ക​ളി​ൽ 12,000 ഇ​ര​ട്ടി വ​ർ​ധ​ന

പ​ര​വൂ​ർ: ഭാ​ര​ത​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തെ ന​ട്ടെ​ല്ലാ​യി മാ​റി​യ യു​ണൈ​റ്റ​ഡ് പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) നാ​ളെ പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു. 2016 ഏ​പ്രി​ൽ 11ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച യു​പി​ഐ ഇ​ന്ന് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ത​ത്സ​മ​യ പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

2017 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വെ​റും 1.7 കോ​ടി ഇ​ട​പാ​ടു​ക​ൾ മാ​ത്രം ന​ട​ന്നി​രു​ന്ന സ്ഥാ​ന​ത്ത് നി​ന്ന് 2026-ൽ ​എ​ത്തു​മ്പോ​ൾ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 21,900 കോ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 12,000 ഇ​ര​ട്ടി​യും മൂ​ല്യ​ത്തി​ൽ 4000 ഇ​ര​ട്ടി​യു​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്.

തു​ട​ക്ക​ത്തി​ൽ സാ​വ​ധാ​ന​ത്തി​ലാ​യി​രു​ന്ന യു​പി​ഐ​യു​ടെ വ​ള​ർ​ച്ച കോ​വി​ഡ് കാ​ല​ത്താ​ണ് വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ​ത്. 2017-ൽ 6,952 ​കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന സ്ഥാ​ന​ത്ത് 2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 285 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്.

ഇ​ന്ന് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പ​ണ​മി​ട​പാ​ട് രീ​തി​യാ​യി യു​പി​ഐ മാ​റി.വി​പ​ണി​യി​ലെ പ്ര​മു​ഖ​രാ​യ ഫോ​ൺ​പേ, ഗൂ​ഗി​ൾ പേ ​എ​ന്നി​വ​യാ​ണ് യു​പി​ഐ ഇ​ട​പാ​ടു​ക​ളി​ൽ 80 ശ​ത​മാ​ന​വും നി​യ​ന്ത്രി​ക്കു​ന്ന​ത്. 46 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​വു​മാ​യി ഫോ​ൺ​പേ ഒ​ന്നാ​മ​തും ഗൂ​ഗി​ൾ പേ ​ര​ണ്ടാ​മ​തു​മാ​ണ്.

പേ​ടി​എം, ക്രെ​ഡ്, ഭീം ​ആ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത്. ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ യു​പി​ഐ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം വ​ന്ന​തോ​ടെ ഇ​ട​പാ​ടു​ക​ളു​ടെ വേ​ഗ​ത ഇ​നി​യും വ​ർ​ധി​ച്ചു. ക​റ​ൻ​സി നോ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന രീ​തി​യി​ൽ നി​ന്ന് ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് ഇ​ന്ത്യ​ൻ ജ​ന​ത​യെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ യു​പി​ഐ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ച്ച​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യു​പി​ഐ സേ​വ​നം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment