ഇ​പ്പോ​ൾ നി​ർ​ത്ത​ണം, ഹോ​ർ​മൂ​സി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന​തി​നെ​തി​രെ ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന​തി​നെ​തി​രെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്.

“ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ടാ​ങ്ക​റു​ക​ളി​ൽ നി​ന്ന് ഇ​റാ​ൻ ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്, അ​വ ഈ​ടാ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്, ഉ​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ നി​ർ​ത്ത​ണം’.- ട്രം​പ് ട്രൂ​ത്തി​ൽ കു​റി​ച്ചു.

“വ​ള​രെ വേ​ഗം, ഇ​റാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ എ​ണ്ണ ഒ​ഴു​കാ​ൻ തു​ട​ങ്ങു​ന്ന​ത് നി​ങ്ങ​ൾ കാ​ണും’.-​മ​റ്റൊ​രു ട്രൂ​ത്ത് പോ​സ്റ്റി​ൽ ട്രം​പ് കു​റി​ച്ചു.

അ​തേ​സ​മ‍​യം, വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി വെ​റും 10 ക​പ്പ​ലു​ക​ൾ മാ​ത്ര​മേ ക​ട​ന്നു​പോ​യി​ട്ടു​ള്ളു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment