അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് എ​സ്ഡി​പി​ഐ പ​ര​സ്യ പി​ന്തു​ണ ന​ൽ​കി​യെ​ന്ന്

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക്ക് പ​ര​സ്യ പി​ന്തു​ണ​യും പ്ര​ചാ​ര​ണ​വു​മാ​യി എ​സ്ഡി​പി​ഐ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും. ജി.​ സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രിവ​യ്ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ഇ​ട​തു സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാ​മി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്.

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ ആ​റ് എ​സ്ഡി​പി​ഐ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും മു​ൻ അം​ഗ​ങ്ങ​ളും നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യു​മാ​ണ് എ​ച്ച്.​സ​ലാ​മി​നു വോ​ട്ടു പി​ടി​ക്കാ​നി​റ​ങ്ങി​യ​ത്. എ​ച്ച്. സ​ലാം എ​സ്ഡി​പി​ഐ​ക്കാ​ര​നാ​ണെ​ന്ന് നേ​ര​ത്തെ​ത​ന്നെ ജി. ​സു​ധാ​ക​ര​ൻ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം കാ​ര്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ എ​ച്ച്. സ​ലാം ത​യാ​റാ​യി​ട്ടി​ല്ല.

ക​ലാ​ശ​ക്കൊ​ട്ടു ദി​വ​സ​വും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി. എ​സ്ഡി​പി​ഐ​ക്ക് മേ​ൽ​ക്കൈ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു എ​ച്ച്.​സ​ലാ​മി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്ന​ത്.

Related posts

Leave a Comment