കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

രാ​ജ​കു​മാ​രി: പോ​ളിം​ഗ് ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ചാ​ത്ത​നാ​ട്ടി​നെ രാ​ജ​കു​മാ​രി ക​ജ​നാ​പ്പാ​റ​യി​ൽ​വ​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. സി​പി​എം ആ​വ​ണ​ക്കും​ചാ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം ആ​വ​ണ​ക്കു​ചാ​ൽ ആ​ലാ​നി​ക്ക​ൽ ബേ​ബി(67), രാ​ജ​കു​മാ​രി ത​ളി​യ​ച്ചി​റ​യി​ൽ ഷേ​ബി(47), ആ​വ​ണ​ക്കും​ചാ​ൽ ല​ക്ഷം​വീ​ട് ഉ​ന്ന​തി​യി​ലെ അ​ജി​ത്ത്(26) എ​ന്നി​വ​രെ​യാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ക​ത്തി​ച്ചി​രു​ന്നു. ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​താ​ണ​ത്രേ റോ​യി ചാ​ത്ത​നാ​ട്ടി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഒ​ന്നാം പ്ര​തി ബേ​ബി​യു​ടെ ജീ​പ്പി​ൽ എ​ത്തി​യ സം​ഘം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നു മ​ർ​ദ​ന​മേ​റ്റ റോ​യി ചാ​ത്ത​നാ​ട്ട് പ​റ​ഞ്ഞു. പോ​ളിം​ഗ് ദി​ന​ത്തി​ൽ രാ​വി​ലെ ഇ​വ​ർ റോ​യി​യെ അ​ന്വേ​ഷി​ച്ച് രാ​ജ​കു​മാ​രി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം എ​ത്തി​യി​രു​ന്ന​താ​യും പ​റ​യു​ന്നു. പോ​ളിം​ഗ് അ​വ​സാ​നി​ച്ച​തി​നു ശേ​ഷം റോ​യി​യെ ഫോ​ണി​ൽ വി​ളി​ച്ച് എ​വി​ടെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് ക​ജ​നാ​പ്പാ​റ​യി​ലെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്.

കൊ​ല്ലു​മെ​ന്ന് ആ​ക്രോ​ശി​ച്ച് ഒ​ന്നാം​പ്ര​തി ബേ​ബി, റോ​യി​ക്കു നേ​രേ വ​ടി​വാ​ൾ വീ​ശി​യെ​ങ്കി​ലും റോ​യി ഒ​ഴി​ഞ്ഞു​മാ​റി. തു​ട​ർ​ന്ന് അ​ജി​ത്തും ഷേ​ബി​യും ചേ​ർ​ന്ന് റോ​യി​യു​ടെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യും കൊ​ളു​ത്തു​പോ​ലു​ള്ള ഇ​രു​മ്പി​ന്‍റെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് റോ​യി​യു​ടെ ത​ല​യി​ൽ അ​ടി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Related posts

Leave a Comment