മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് റോയൽ ജയം. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് ബംഗളൂരു തകർത്തു. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു തുടക്കം മുതൽ കൂറ്റനടികളുമായി കളം നിറഞ്ഞു. മൂന്ന് അർധസെഞ്ചുറി പിറന്ന ഇന്ന്ിംഗ്സിൽ 240 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റണ്‍സിൽ വീണു. ബംഗളൂരുവിന് വെല്ലുവിളിയുയർത്തും വിധം ബാറ്റ് വീശാൻ മുംബെ ബാറ്റർമാർക്കായില്ല.
മറുപടി ബാറ്റിംഗിൽ മുംബൈയ്ക്കായി റയാൻ റിക്കിൾട്ടണ് (37), രോഹിത് ശർമ (19) മികച്ച തുടക്കം നൽകി. എന്നാൽ പരിക്കേറ്റ് രോഹിത് ശർമ പിൻമാറിയത് മുംബൈക്ക് തിരിച്ചടിയായി. സൂര്യകുമാർ യാദവ് (33), ഹാർദിക് പാണ്ഡ്യ (40) എന്നിവർ പൊരിതി വീണു. തിലക് വർമ (1) നിരാശപ്പെടുത്തി. ഷെർഫാനെ റൂതർഫോർഡ് (71) വന്പനിടകളുമായി പൊരുതിയെങ്കിലും ജയത്തിനരികെ എത്താനായില്ല. 225 റണ്‍സിൽ മുംബൈ ഇന്നിംഗ്സ് അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ആറ് സിക്സറുകളും ആറ് ബൗണ്ടറികളുമടക്കം 36 പന്തിൽ നിന്ന് 78 റണ്‍സോടെ ആർസിബിക്കായി ഫിൽ സാൾട്ട് മികച്ച പ്രകടനം പുറത്തെടുത്തു. സൾട്ടിന് പുറമേ ഓപ്പണർ വിരാട് കോഹ്ലിയും (50) അർധ സെഞ്ചുറി നേടി.
ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 120 റണ്‍സ് അടിച്ചുകൂട്ടി. മധ്യനിരയിൽ രജത് പട്ടിദാർ (53) നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ആർസിബിയെ വന്പൻ സ്കോറിൽ എത്തിച്ചത്. ടിം ഡേവിഡ് (34) അവസാന ഓവറുകളിൽ തകർത്തടിച്ചു. മുംബൈ ബൗളിംഗ് നിരയിൽ ട്രെന്റ് ബോൾട്ട്, ഹർദിക് പാണ്ഡ്യ, മിച്ചൽ സാന്റ്നർ, ശർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഇതുവരെ ഈ ഐപിഎൽ സീസണിൽ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.
