എ​ൻ ഫ്ര​ണ്ട​പോ​ലെ യാ​ര് മ​ച്ചാ…​36 ല​ക്ഷ​ത്തി​ന്‍റെ ആ​ഢം​ബ​ര​ക്കാ​റി​ൽ ബേ​ക്ക​റി​ക്ക​ച്ച​വ​ടം; സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ കാ​ണി​ച്ച മ​ന​സി​നെ പു​ക​ഴ്ത്തി സോ​ഷ്യ​ൽ മീ​ഡി​യ

സൗ​ഹൃ​ദ​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. ത​ന്‍റെ സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കാ​നാ​യി ആ​ഡം​ബ​ര കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്.

ജ​ർ​മ​നി​യി​ൽ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റാ​യി ജോ​ലി ചെ​യു​ന്ന യു​വാ​വ് ത​ന്‍റെ 37 ല​ക്ഷം വി​ല വ​രു​ന്ന ആ​ഡം​ബ​ര കാ​റി​ന്‍റെ ഡി​ക്കി തു​റ​ന്ന് അ​തി​ൽ വി​വി​ധ​ത​രം ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ നി​ര​ത്തി​വെ​ച്ച് വി​ൽ​ക്കു​ന്ന അ​വ​ധേ​ഷാ​ണ് വീ​ഡി​യോ​യി​ലെ താ​രം. ഹ​ർ​ഷ് ചൗ​ഹാ​ൻ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ർ 31 മാ​ർ​ക്ക​റ്റി​ൽ നി​ന്നു​ള്ള ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഇ​ങ്ങ​നെ​യു​മു​ണ്ട് ഒ​രു സു​ഹൃ​ത്ത്, 37 ല​ക്ഷ​ത്തി​ന്‍റെ കാ​റി​ൽ സു​ഹൃ​ത്തി​നെ പി​ന്തു​ണ​യ്ക്കു​ന്നു, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​ധേ​ഷ് ഉ​യ​ർ​ന്ന ജോ​ലി​യി​ലാ​ണെ​ങ്കി​ലും ത​ന്‍റെ സു​ഹൃ​ത്തി​നു​വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് എ​ന്ന് ഹ​ർ​ഷ് വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

ജ​ർ​മ​നി​യി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന അ​വ​ധേ​ഷ് അ​വ​ധി​ക്കാ​യി നാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ, ച​ട്‌​ക്കാ​രാ ഓ​ൺ വീ​ൽ​സ്, എ​ന്ന പേ​രി​ൽ ത​ന്‍റെ സു​ഹൃ​ത്ത് തു​ട​ങ്ങി​യ ഭ​ക്ഷ​ണ​ശാ​ല​യെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു അ​വ​ധേ​ഷി​ന്‍റെ ല​ക്ഷ്യം.

സൗ​ഹൃ​ദ​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​യ മാ​തൃ​​ക​യാ​യി​ട്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഈ ​വീ​ഡി​യോ​യെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. “ഇ​ങ്ങ​നെ​യൊ​രു സു​ഹൃ​ത്തി​നെ കി​ട്ടാ​ൻ ഭാ​ഗ്യം വേ​ണം, ന​മ്മ​ൾ പു​രു​ഷ​ന്മാ​ർ എ​പ്പോ​ഴും കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പം നി​ൽ​ക്കും” എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ​ല​രും കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം നി​ങ്ങ​ൾ​ക്ക് ഇ​ത്ര​യ​ധി​കം ഇ​ഷ്ട​പ്പെ​ടു​മെ​ന്ന് ക​രു​തി​യി​ല്ല. ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ ഉ​ണ്ടാ​കും, അ​പ്പോ​ൾ ന​മ്മ​ൾ പ​ര​സ്പ​രം സ​ഹാ​യി​ക്ക​ണം. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്തി​ന് ന​ന്ദി, എ​ന്നും ച​ട്ക്കാ​രാ ഓ​ൺ വീ​ൽ​സി​ന്‍റെ ഉ​ട​മ​യും വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​ച്ചു.

 

Related posts

Leave a Comment