വ്യോ​മ​സേ​ന  വിമാനാപകടത്തിൽ മരിച്ച അ​നൂ​പ് കു​മാ​റി​ന്‍റെ മൃതദേഹം നാട്ടിൽ എ​ത്തി​ക്കു​ന്ന​തി​ന് അടിയന്തിര നടപടി സ്വീ​ക​രി​ക്ക​ണമെന്ന്  കൊടിക്കുന്നിൽ സുരേഷ്

കൊല്ലം :വി​മാ​ന അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം അ​ഞ്ച​ല്‍ ആ​ല​ഞ്ചേ​രി വി​ജ​യ​വി​ലാ​സ​ത്തി​ല്‍ സാ​ര്‍​ജ​ന്‍റ് അ​നൂ​പ് കു​മാ​റി​ന്‍റെ മൃതദേഹം എ​ത്ര​യും വേ​ഗം നാ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

വ്യോ​മ​സേ​ന​യു​ടെ ച​ര​ക്കു​വി​മാ​നം കാ​ണാ​താ​യി എ​ട്ട് ദി​വ​സ​ത്തി​ന് ശേ​ഷം ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും 16 കി.​മി അ​ക​ലെ​മാ​റി​യാ​ണ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് മ​ല​യാ​ളി​ക​ള​ട​ക്കം 13 പേ​രും മ​രി​ച്ച​താ​യാ​ണ് വ്യോ​മ​സേ​ന സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വി​മാ​നാ​പ​ക​ട​ങ്ങ​ള്‍ മൂ​ലം നി​ര​വ​ധി വ്യോ​മ​സേ​നാ ഉ​ദ്ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വ​നാ​ണ് ക​ഴി​ഞ്ഞ കു​റെ കാ​ല​മാ​യി ന​ഷ്ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​നാ​പ​ക​ട​ത്തെ കു​റി​ച്ച് ഒ​രു ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്.

മ​ര​ണ​പ്പെ​ട്ട അ​നൂ​പ് കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ഭാ​ര്യ​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​നൂ​പ് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ദു:​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യും എം.​പി അ​റി​യി​ച്ചു.

Related posts