ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചയിലുടനീളം അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലുണ്ടായിരുന്നെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറേനിയൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെ ട്രംപ് നിരന്തരം തങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. 21 മണിക്കൂറിൽ എത്രതവണ പ്രസിഡന്റുമായി സംസാരിച്ചെന്ന് അറിയില്ല – വാൻസ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിനൊപ്പം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരുമായും നിരന്തരം കൂടിയാലോചനകൾ നടത്തിയെന്ന് വാൻസ് പറഞ്ഞു. ലളിതവും അന്തിമവുമായ ഒരു ഉപാധി ഇറാനുമുന്നിൽ വച്ചുകൊണ്ടാണ് പാക്കിസ്ഥാനിൽനിന്നു തങ്ങൾ പോകുന്നതെന്നും ജെ.ഡി. വാൻസ് പറഞ്ഞു.
