ഞാനല്ലാതെ പിന്നെയാര്…പ്രശന്ങ്ങൾകൊണ്ട് നട്ടംതിരിയുകയാണോ നിങ്ങൾ‍ ?, കേൾക്കാൻ ഞാനിവിടെയുണ്ട്: വൈറലായി പോസ്റ്റ്

നി​ങ്ങ​ളെ കേ​ൾ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് ആ​ണോ നി​ങ്ങ​ളു​ടെ പ്ര​ശ്നം, വി​ഷ​മി​ക്ക​ണ്ട, പ​രി​ഹാാ​ര​മു​ണ്ട്. ആ​ധു​നി​ക ലോ​ക​ത്ത് കൂ​ടെ​യു​ള്ള ആ​ളു​ക​ളെ കേ​ൾ​ക്കാ​ൻ ഒ​ര​ളു​ണ്ടാ​വു​ക എ​ന്ന​ത് വ​ള​രെ പ്ര​യാ​സ​മാ​ണ്. പ്ര​ശ്ന​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും മ​റ്റോ​രാ​ളോ​ട് പ​ങ്കു​വ​യ്ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ന് ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തി​നോ​ടൊ അ​ല്ലെ​ങ്കി​ൽ മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ദ​നു​മാ​യോ വേ​ണം സം​സാ​രി​ക്കു​വാ​ൻ. നി​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​നും നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും ഒ​രാ​ളെ തെ​ര​യു​ക​യാ​ണോ നി​ങ്ങ​ൾ, ഇ​താ നി​ങ്ങ​ൾ​ക്കാ​യി ഒ​രു സു​ഹൃ​ത്ത്, പൃ​ഥ്വി രാ​ജ് ബോ​റ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണ് നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലെ ബോ​റ ഗ്രാ​മ​ത്തി​ലെ ചെ​റു​പ്പ​ക്കാ​ര​നാ​ണ് പൃ​ഥ്വി രാ​ജ്. ആ​ളു​ക​ൾ​ക്ക് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഒ​രു സു​ഹൃ​ത്ത്, അ​ങ്ങ​നെ ഒ​രു വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രു​ടേ​യും പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നും അ​വ​യ്ക്ക് പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ന്ന​തി​നും ത​നി​ക്ക് സാ​ധി​ക്കു​ന്നു​മെ​ന്ന് പൃ​ഥ്വി​രാ​ജ് ബോ​റ പ​റ​യു​ന്നു. ത​ന്‍റെ പ​ക്ക​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട​ശേ​ഷം അ​വ​യു​ടെ തീ​വ്ര​ത അ​നു​സ​രി​ച്ച് ദ​ക്ഷി​ണ​യാ​യി ചി​ല്ല​റ​യും ഇ​ദ്ദേ​ഹം കൈ​പ്പ​റ്റു​ന്നു. പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ഫീ​സും കൂ​ടു​ന്നു. 250 മു​ത​ൽ 1000 വ​രെ​യൊ​ക്കെ നീ​ളു​ന്നു ദ​ക്ഷി​ണ ക​ണ​ക്കു​ക​ൾ.

ത​ന്‍റെ മാ​താ​പി​താ​ക്ക​ളാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​നം, കേ​ൾ​ക്കാ​നു​ള്ള ന​ല്ല മ​ന​സ് അ​വ​രി​ൽ നി​ന്നാ​ണ് കി​ട്ടി​യ​ത്. ഈ ​ലോ​ക​ത്തി​ൽ പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ല എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് എ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു. കു​ടും​ബം പ്ര​ശ്ന​ങ്ങ​ളാ​ണെ​ങ്കി​ലും സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ണെ​ങ്കി​ലും ത​നി​ക്ക് പ​രി​ഹാ​രം ന​ല്കാ​ൻ സാ​ധി​ക്കും അ​തി​ൽ ന​ല്ല വി​ശ്വാ​സം ഉ​ണ്ടെ​ന്നും പൃ​ഥ്വി കൂ​ട്ടി​ചേ​ർ​ത്തു. താ​ൻ പ്ര​ഫ​ഷ​ണ​ൽ അ​ല്ല പ​ക്ഷേ, ത​നി​ക്ക് മാ​ന​സി​ക​രോ​ഗ വി​ദ​ഗ്ദ​രു​മാ​യി ജോ​ലി ചെ​യ്തു​ള്ള പ്ര​വ​ർ​ത്തി പ​രി​ച​യം ഉ​ണ്ടെ​ന്നും പൃ​ഥ്വി വ്യ​ക്ത​മാ​ക്കു​ന്നു. ഞാ​ൻ എ​ന്‍റെ അ​ടു​ത്ത് വ​രു​ന്ന ആ​ളു​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ ന​ല്കാ​റി​ല്ല, പ്ര​യോ​ഗി​ക പ്ര​രി​ഹാ​ര​ങ്ങ​ൾ മാ​ത്ര​മെ നി​ർ​ദേ​ശി​ക്കാ​റു​ള്ളു എ​ന്നും ബോ​റ പ​റ​യു​ന്നു.

Related posts

Leave a Comment