ബംഗളൂരുവിലെ കനത്ത ചൂടിൽ ആളുകൾ വെന്തുരുകി, എസി വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് പലജനങ്ങൾ. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബംഗളൂരു നഗരം ഇന്ന് ഏറ്റവും കുടുതൽ ആളുകളുടെ പേടി സ്വപ്നമാണ്. ഒരു ഞെട്ടലോടെയാണ് ആളുകൾ ബംഗളൂരുവിലെ കനത്ത ചൂടിനെ സ്വീകരിക്കുന്നത്.
ബംഗളൂരു നഗരത്തിന്റെ ചൂട് സഹിക്കവയ്യാതെ ഒരു യുവതി വീട്ടിൽ എസി ഫിറ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വളരെ വേഗം തന്നെ ഏറ്റെടുത്തു. രസകരവും തമാശ നിറഞ്ഞുതുമായ അടികുറപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
പ്രിയപ്പെട്ട ബംഗളൂരു, ഞാൻ നിന്റെ കാലാവസ്ഥയ്ക്ക് വേണ്ടിയാണ് ഈ ട്രാഫിക് സഹിച്ചത്, പക്ഷേ ഇത് ചതിയാണ് എന്ന കുറിപ്പിന് മറുപടികളും തമാശകളും കമന്റ് ബോക്സിൽ നിറഞ്ഞു. പലരും സഹതാപത്തോടെയുള്ള കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ പങ്കുവച്ചിരിക്കുന്നത്.
ഇതോടെ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു.
ബംഗളൂരു നഗരത്തിലെ ആളുകൾ എസി വെയ്ക്കില്ലെന്നും മഴയ്ക്കായി കാത്തിരിക്കുമെന്നും, അതാണ് യഥാർഥ ബംഗളൂരു നിവാസികൾ ചെയ്യുന്നതെന്നും പറഞ്ഞുള്ള കമന്റുകളും സമാന ദുരനുഭവങ്ങളും പങ്കുവച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
