സ​ര്‍​വം മ​രു​ന്ന്..! ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം ഇ​ന്ത്യ​ക്കെ​ന്ന് അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന്‍റ​ഗ്രി​റ്റി യൂ​ണി​റ്റ് റി​പ്പോ​ർ​ട്ട്

മൊ​​ണാ​​ക്കോ: ജ​​ന​​സം​​ഖ്യ​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ഇ​​ന്ത്യ​​ക്ക് നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ര്‍​ഡ്. ലോ​​ക കാ​​യി​​ക ഭൂ​​പ​​ട​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഇ​​ന്ത്യ​​യാ​​ണെ​​ന്ന് അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ് ഇ​​ന്ന​​ലെ വെ​​ളി​​പ്പെ​​ടു​​ത്തി. ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് ഭാ​​വി​​യു​​ടെ​​മേ​​ല്‍ ആ​​ശ​​ങ്ക​​യു​​ടെ ക​​രി​​നി​​ഴ​​ല്‍ പ​​ര​​ത്തു​​ന്ന​​താ​​ണ് ഈ ​​വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍. കാ​​യി​​ക മേ​​ഖ​​ല ഉ​​ത്തേ​​ജ​​ക മു​​ക്ത​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ് (എ​​ഐ​​യു) 2017ല്‍ ​​രൂ​​പീ​​കൃ​​ത​​മാ​​യ​​ത്. ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് രം​​ഗ​​ത്ത് ഉ​​ട​​ന​​ടി മാ​​റ്റം​​വ​​ര​​ണ​​മെ​​ന്നും ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ത്തി​​ന്‍റെ തോ​​ത് ഉ​​യ​​ര്‍​ന്ന നി​​ല​​വാ​​ര​​ത്തി​​ലാ​​ണെ​​ന്നും എ​​ഐ​​യു ത​​ല​​വ​​ന്‍ ഡേ​​വി​​ഡ് ഹൗ​​മാ​​ന്‍ പ​​റ​​ഞ്ഞു.

ഇ​ന്ത്യ കാ​​റ്റ​​ഗ​​റി എ
2022 ​​മു​​ത​​ല്‍ 2025വ​​രെ​​യു​​ള്ള ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​ക​​ളു​​ടെ​​യും ഫ​​ല​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ്, അ​​ത്‌​ല​​റ്റി​​ക്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ​​യെ (എ​​എ​​ഫ്‌​​ഐ) കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി. നേ​​ര​​ത്തേ ഇ​​ന്ത്യ കാ​​റ്റ​​ഗ​​റി ബി​​യി​​ല്‍ ആ​​യി​​രു​​ന്നു. റ​​ഷ്യ, ബെ​​ലാ​​റു​​സ്, എ​​ത്യോ​​പ്യ, കെ​​നി​​യ, നൈ​​ജീ​​രി​​യ, യു​​ക്രെ​​യ്ന്‍ എ​​ന്നി​​വ​​യാ​​ണ് കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ഉ​​ള്ള മ​​റ്റ് രാ​​ജ്യ​​ങ്ങ​​ള്‍.
2022ല്‍ ​​ഇ​​ന്ത്യ​​ന്‍ കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ 48 ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ങ്ങ​​ള്‍ പി​​ടി​​ക്ക​​പ്പെ​​ട്ടു. 2023ല്‍ ​​എ​​ത്തി​​യ​​പ്പോ​​ള്‍ അ​​ത് 63 എ​​ണ്ണ​​മാ​​യി വ​​ര്‍​ധി​​ച്ചു. 2024ല്‍ 71 ​​ആ​​യി. 2025 സീ​​സ​​ണി​​ലെ പ​​രി​​ശീ​​ധ​​ന​​ക​​ളു​​ടെ പൂ​​ര്‍​ണ വി​​വ​​രം പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല. എ​​ങ്കി​​ലും 2025ല്‍ ​​ഇ​​തി​​നോ​​ട​​കം മ​​ല​​യാ​​ളി അ​​ട​​ക്കം 30 പി​​ടി​​ക്ക​​പ്പെ​​ട്ട കേ​​സു​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്.

കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​തോ​​ടെ ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റു​​ക​​ള്‍ കൂ​​ടു​​ത​​ല്‍ ക​​ര്‍​ശ​​ന​​മാ​​യ ആ​​ന്‍റി ഡോ​​പ്പിം​​ഗ് പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്കു വി​​ധേ​​യ​​മാ​​കേ​​ണ്ട​​തു​​ണ്ട്. ഇ​​ന്ത്യ​​യി​​ല്‍ ഉ​​ത്തേ​​ക​​ര മ​​രു​​ന്ന് ഉ​​പ​​യോ​​ഗം കൂ​​ടു​​ന്നു​​ണ്ടെ​​ന്നു വെ​​ളി​​പ്പെ​​ട്ട​​ശേ​​ഷം, എ​​എ​​ഫ്‌​​ഐ ന​​ട​​ത്തി​​യ ആ​​ന്‍റി ഡോ​​പ്പിം​​ഗ് നീ​​ക്ക​​ങ്ങ​​ള്‍ ഫ​​ലം ക​​ണ്ടി​​ല്ലെ​​ന്ന​​താ​​ണ് കാ​​റ്റ​​ഗ​​റി എ​​യി​​ലേ​​ക്കു​​ള്ള പ​​ത​​നം.

2030 കോ​​മ​​ണ്‍​വെ​​ല്‍​ത്ത്
2030 കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഇ​​ന്ത്യ. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​നെ​​യാ​​ണ് വേ​​ദി​​യാ​​യി നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2010 ഡ​​ല്‍​ഹി കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സി​​നു​​ശേ​​ഷം ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന മ​​ള്‍​ട്ടി സ്‌​​പോ​​ര്‍​ട്‌​​സ് ഇ​​വ​​ന്‍റാ​​ണ് 2030ല്‍ ​​അ​​ര​​ങ്ങേ​​റു​​ക. ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ കാ​​യി​​ക രം​​ഗം ന​​ട​​ത്തു​​ന്ന കു​​തി​​പ്പ് റ​​ഷ്യ​​യെ​​യും പി​​ന്ത​​ള്ളി ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. 2030 ആ​​കു​​മ്പോ​​ഴേ​​ക്കും അ​​തി​​ന്‍റെ പാ​​ര​​മ്യ​​ത്തി​​ലാ​​യേ​​ക്കും ഇ​​ന്ത്യ. അ​​ങ്ങ​​നെ സം​​ഭ​​വി​​ക്കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ഇ​​ന്ത്യ​​ന്‍ കാ​​യി​​കരം​​ഗം ഉ​​ത്തേ​​ജ​​ക​​ത്തി​​ന്‍റെ പി​​ടി​​വി​​ട​​ണം. അ​​തി​​ന് ആ​​ദ്യം മു​​ന്നോ​​ട്ടു​​വ​​രേ​​ണ്ട​​ത് പ​​രി​​ശീ​​ല​​ക​​രാ​​ണ്.


നാ​​ഡ നോ​​ക്കു​​കു​​ത്തി?
ഇ​​ന്ത്യ​​യി​​ല്‍ ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗം പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​യി സ​​ര്‍​ക്കാ​​ര്‍ രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​താ​​ണ് നാ​​ഡ (നാ​​ഷ​​ണ​​ല്‍ ആ​​ന്‍റി ഡോ​​പ്പിം​​ഗ് ഏ​​ജ​​ന്‍​സി). നാ​​ഡ​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം കാ​​ര്യ​​ക്ഷ​​മ​​മാ​​കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ല്‍ കാ​​യി​​ക താ​​ര​​ങ്ങ​​ളെ ഉ​​ത്തേ​​ജ​​കം ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ കോ​​ച്ചു​​മാ​​ര്‍​ത​​ന്നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​താ​​യു​​ള്ള ആ​​ക്ഷേ​​പം കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് നേ​​ര​​ത്തേ​​ത​​ന്നെ ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. അ​​ത്ത​​രം കോ​​ച്ചു​​മാ​​രു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളും ഉ​​ത്തേ​​ജ​​ക​​ത്തി​​ലേ​​ക്കു ത​​ള്ളി​​വി​​ട​​പ്പെ​​ടു​​ന്നു​​ണ്ടെ​​ന്ന​​തും വാ​​സ്ത​​വം.

നേ​​ര​​ത്തേ കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ആ​​യി​​രു​​ന്ന ബെ​​ഹ്‌​​റി​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പു​​തി​​യ പ​​ട്ടി​​ക​​യി​​ല്‍ കാ​​റ്റ​​ഗ​​റി ബി​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. അ​​താ​​യ​​ത്, ദേ​​ശീ​​യ ആ​​ന്‍റി ഡോ​​പ്പിം​​ഗ് ഏ​​ജ​​ന്‍​സി​​ക​​ള്‍ പി​​ടി​​മു​​റു​​ക്കു​​ക​​യും പ​​രി​​ശീ​​ല​​ക​​രും താ​​ര​​ങ്ങ​​ളും നി​​ശ്ച​​യ​​ദാ​​ര്‍​ഢ്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്താ​​ല്‍ ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സി​​നും മ​രു​ന്ന​ടി​യി​ൽ​നി​​ന്നു ക​​ര​​ക​​യ​​റാം.

Related posts

Leave a Comment