മു​ഴു​വ​ന്‍ സ​മ​യ​വും ക​ളി​ത്തി​ലു​ണ്ടാ​യി​രു​ന്നിട്ടും ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല: നെ​​യ്മ​​റി​​നു കൂ​​വ​​ല്‍

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ നെ​യ്മ​റി​നെ കൂ​വി​ക്ക​ളി​യാ​ക്കി സ്വ​ന്തം ക്ല​ബ്ബാ​യ സാ​ന്‍റോ​സ് എ​ഫ്‌​സി​യു​ടെ ആ​രാ​ധ​ക​ര്‍. ബ്ര​സീ​ല്‍ സീ​രി എ ​ഫു​ട്‌​ബോ​ളി​ല്‍ ഹോം ​ഗ്രൗ​ണ്ടി​ല്‍ സാ​ന്‍റോ​സ് 2-3നു ​ഫ്‌​ളു​മി​നെ​ന്‍​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ആ​രാ​ധ​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും ക​ളി​ത്തി​ലു​ണ്ടാ​യി​രു​ന്ന നെ​യ്മ​റി​നു ഗോ​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തേ​സ​മ​യം, ര​ണ്ട് ചെ​വി​ക്കു​ള്ളി​ലേ​ക്കും ചൂ​ണ്ടു​വി​ര​ല്‍ തി​രി​കി​യാ​ണ് നെ​യ്മ​ര്‍ ആ​രാ​ധ​ക​രു​ടെ കൂ​വ​ലി​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment