100 രൂപ ചലഞ്ച് ഏറ്റെടുത്ത് യുവതി; ലണ്ടൻ സൂപ്പർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ 100 രൂപയ്ക്ക് വാങ്ങിയത് ഒരു ഐറ്റം മാത്രം

വ​ള​രെ ര​സ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഒ​രു ല​ണ്ട​നി​ലെ ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 100 രൂ​പ​യ്ക്ക് എ​ന്ത് വാ​ങ്ങാം എ​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത് ഇ​തി​ന​കം ത​ന്നെ മൂ​ന്ന് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട് ക​ഴി​ഞ്ഞു.

ഇ​ന്ത്യ​ൻ 100 രൂ​പ കൊ​ണ്ട് ല​ണ്ട​നി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് എ​ന്ത് വാ​ങ്ങാം എ​ന്ന് ചോ​ദി​ച്ച​ശേ​ഷം യു​വ​തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ക​യ​റി​പോ​വു​ക​യാ​യി​രു​ന്നു. ബ്രെ​ഡും ചീ​സും കു​റ​ച്ച് സ​വാ​ള​യും വാ​ങ്ങാ​മെ​ന്ന് ക​രു​തി​യാ​ണ് യു​വ​തി​ക്ക് 100 രൂ​പ​യ്ക്കു​ള്ളി​ൽ അ​ത് വാ​ങ്ങാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നു​ശേ​ഷം മ​റ്റ് സാ​ധ​ന​ങ്ങ​ൾ തി​ര​യാ​ന്‍ തു​ട​ങ്ങി.

ഒ​രു കു​പ്പി വെ​ള്ളം വാ​ങ്ങാം എ​ന്നു ക​രു​തി​യെ​ങ്കി​ലും വി​ല കൂ​ടി​യ​തി​നാ​ൽ അ​ത് ഉ​പേ​ക്ഷി​ച്ചു. തി​ര​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ൽ യു​വ​തി ചെ​ന്നെ​ത്തി​യ​ത് ഒ​രു കാ​ബേ​ജി​ലും ഓ​റി​യോ ബി​സ്ക​റ്റി​ലു​മാ​ണ്, എ​ന്നാ​ൽ ബി​സ്ക​റ്റി​ന് വി​ല കൂ​ടി​യ​തി​നാ​ൽ അ​ത് വാ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. അ​തി​നു​ശേ​ഷ​മു​ള്ള ത​പ്പി​തി​ര​യ​ലു​ക​ൾ​ക്കൊ​ടു​വി​ൽ 100 രൂ​പ​യ്ക്കു​ള്ളി​ൽ ഒ​രു ചെ​റി​യ ക​വ​ർ കാ​ര​റ്റ് മാ​ത്ര​മേ വാ​ങ്ങാ​ൻ സാ​ധി​ച്ചു​ള്ളു.

വ​ള​രെ ര​സ​ക​ര​മാ​യ വീ​ഡി​യോ ആ​ളു​ക​ൾ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ ഏ​റ്റെ​ടു​ത്തു. ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​ല​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ടും ത​മാ​ശ​രൂ​പ​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

 

Related posts

Leave a Comment