ഗ്ലാ​സ് കൊ​ണ്ട് തേ​ങ്ങ പൊ​ട്ടി​ക്കും ഒ​ന്ന​ല്ല, നൂ​റെ​ണ്ണം

കൂ​ത്തു​പ​റ​മ്പ്(കണ്ണൂർ): വെ​ള്ളം കു​ടി​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന സാ​ദാ കു​പ്പി ഗ്ലാ​സ് കൊ​ണ്ട് തേ​ങ്ങ ഉ​ട​യ്ക്കാ​ൻ ശ്ര​മി​ച്ചാ​ൽ എ​ന്താ​വും സം​ഭ​വി​ക്കു​ക? ഗ്ലാ​സ് പൊ​ട്ടു​ക​യും കൈ ​മു​റി​യു​ക​യും ചെ​യ്യു​മെ​ന്നൊ​ക്കെ ഉ​ത്ത​രം ന​ല്കു​ന്ന​വ​രോ​ട് ചി​രി​ച്ചു കൊ​ണ്ട് ജ​യ​ൻ പ​റ​യും.

ഒ​റ്റ ഇ​രു​പ്പി​ന് താ​ൻ ഗ്ലാ​സ് കൊ​ണ്ട് നൂ​റി​ലേ​റെ തേ​ങ്ങ ഉ​ട​യ്ക്കു​മെ​ന്ന്. ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥാ​പ​ന ജോ​ലി​ക്കാ​ര​നും പാ​ച​ക​ക്കാ​ര​നും കൂ​ടി​യാ​യ വാ​ഴ​മ​ല​യി​ലെ ജ​യ​നാ​ണ് ത​ന്‍റെ വി​സ്മ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​രം.

തേ​ങ്ങ ഉ​ട​യ്ക്കാ​ൻ കൊ​ടു​വാ​ൾ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ പ​രീ​ക്ഷ​ണാ​ർ​ത്ഥം ചെ​യ്തു നോ​ക്കി​യ​താ​ണ് ഗ്ലാ​സ് കൊ​ണ്ട് തേ​ങ്ങ ഉ​ട​യ്ക്ക​ൽ. ആ​ദ്യ​ശ്ര​മം ത​ന്നെ വി​ജ​യി​ച്ച​തോ​ടെ പി​ന്നെ തേ​ങ്ങ ഉ​ട​യ്ക്കാ​ൻ ജ​യ​ൻ കൊ​ടു​വാ​ൾ അ​ന്വേ​ഷി​ച്ച​തേ​യി​ല്ല. ഈ ​പ്ര​വൃ​ത്തി ക​ണ്ടു നി​ന്ന ചി​ല​ർ ഇ​ത് അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ചു നോ​ക്കി​യെ​ങ്കി​ലും ഗ്ലാ​സ് പൊ​ട്ടി കൈ ​മു​റി​ഞ്ഞ​താ​യി​രു​ന്നു അ​നു​ഭ​വം.​

ചി​ല​ർ ജ​യ​നോ​ട് പ​ന്ത​യം വെ​ച്ചു. പ​ന്ത​യം വെ​ച്ച​യാ​ൾ കൊ​ടു​വാ​ൾ​കൊ​ണ്ടും ജ​യ​ൻ കു​പ്പി ഗ്ലാ​സ് കൊ​ണ്ടും തേ​ങ്ങ ഉ​ട​യ്ക്കാ​ൻ തു​ട​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ തേ​ങ്ങ ഉ​ട​ച്ച് ജ​യ​ൻ ത​ന്നെ വി​ജ​യി​യാ​യി. വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ തേ​ങ്ങ​ക​ൾ ഉ​ട​യ്ക്കാ​ൻ ഇ​ദ്ദേ​ഹം കൊ​ടു​വാ​ൾ ആ​വ​ശ്യ​പ്പെ​ടാ​റേ​യി​ല്ല.​ഗ്ലാ​സ് ത​ന്നെ​യാ​ണ് ആ​യു​ധം. ത​ന്‍റെ ഈ​യൊ​രു പ്ര​ക​ട​നം പൊ​തു​വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ചെ​റി​യൊ​രു ആ​ഗ്ര​ഹ​വു​മു​ണ്ട് ജ​യ​ന്‍റെ മ​ന​സി​ൽ.

Related posts