പണി വരുന്നുണ്ടവറാച്ചാ… ഓ​ൺ​ലൈ​ൻ മ​ണി ഗെ​യി​മു​ക​ൾ മേ​യ് ഒ​ന്നു​മു​ത​ൽ പൂ​ട്ടും

ന്യൂ​ഡ​ൽ​ഹി: പ​ണം നി​ക്ഷേ​പി​ച്ചു​ള്ള ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ൾ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി വി​ജ്ഞാ​പ​നം ചെ​യ്ത നി​യ​മം മേ​യ് ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 2025 ഓ​ഗ​സ്റ്റി​ൽ​ത്ത​ന്നെ നി​യ​മം വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും എ​ന്നു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല.

കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്ത “ഓ​ണ്‍​ലൈ​ൻ ഗെ​യി​മിം​ഗ് റൂ​ൾ​സ് 2026′ പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​യ ഓ​ണ്‍​ലൈ​ൻ ഗെ​യി​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ത​ട​യാ​ൻ ബാ​ങ്കു​ക​ൾ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ “ഓ​ണ്‍​ലൈ​ൻ ഗെ​യി​മിം​ഗ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ’ എ​ന്ന​പേ​രി​ൽ നി​യ​ന്ത്ര​ണ സ​മി​തി രൂ​പീ​ക​രി​ക്കും. ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​കു​ന്ന ഈ ​സ​മി​തി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ധ​ന​കാ​ര്യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ്, കാ​യി​കം, നി​യ​മം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​അ​ഥോ​റി​റ്റി​ക്ക് ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും അ​ധി​കാ​ര​മു​ണ്ടാ​കും.

നി​ക്ഷേ​പ​ങ്ങ​ൾ, വി​ജ​യ​സാ​ധ്യ​ത​ക​ൾ, പ​ന്ത​യം വ​യ്ക്ക​ൽ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ഗെ​യി​മി​നെ ’റി​യ​ൽ മ​ണി ഗെ​യി’ മാ​യി അ​ഥോ​റി​റ്റി ത​രം​തി​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ത​രം​തി​രി​ക്ക​പ്പെ​ടു​ന്ന ഗെ​യി​മു​ക​ളി​ലേ​ക്കു​ള്ള പ​ണ​മൊ​ഴു​ക്ക് ത​ട​യാ​ൻ ബാ​ങ്കു​ക​ൾ​ക്കും പേ‌​മെ​ന്‍റ് ഗേ​റ്റ്‌‌​വേ​ക​ൾ​ക്കും അ​ഥോ​റി​റ്റി​ക്കു നി​ർ​ദേ​ശം ന​ൽ​കാം.

ഈ ​പ്ലാ​റ്റ്ഫോ​മു​ക​ൾ അ​ഥോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ബാ​ധ്യ​സ്ഥ​രാ​ണ്. അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളി​ൽ പ​രാ​തി​യു​ള്ള​വ​ർ​ക്ക് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഐ​ടി മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​ക്ക് അ​പ്പീ​ൽ ന​ൽ​കാം.

ഗെ​യി​മു​ക​ളെ റി​യ​ൽ മ​ണി ഗെ​യി​മു​ക​ൾ, സോ​ഷ്യ​ൽ ഗെ​യി​മു​ക​ൾ, ഇ-​സ്പോ​ർ​ട്സ് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി അ​ഥോ​റി​റ്റി ത​രം​തി​രി​ക്കും. പ​ണം നി​ക്ഷേ​പി​ക്കു​ന്ന ഗെ​യി​മു​ക​ളെ “ഇ-​സ്പോ​ർ​ട്സ്’ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്നും നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു. പ​ണം നി​ക്ഷേ​പി​ച്ചു​ള്ള ഗെ​യി​മു​ക​ൾ നി​യ​ന്ത്രി​ക്കു​ക മാ​ത്ര​മ​ല്ല പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു നി​യ​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളെ വെ​ല്ലു​വി​ളി​ച്ച് ഓ​ണ്‍​ലൈ​ൻ മ​ണി ഗെ​യിം പ്ലാ​റ്റ്ഫോ​മു​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നോ​ട​കം​ത​ന്നെ നി​ര​വ​ധി ഓ​ണ്‍​ലൈ​ൻ മ​ണി ഗെ​യിം പ്ലാ​റ്റ്ഫോ​മു​ക​ൾ രാ​ജ്യ​ത്തു പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment