തിരുവനന്തപുരം: കാട്ടാക്കടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. എള്ളുവിള സ്വദേശി രാഹുലാണു മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കിള്ളിയിലെ രാജശ്രീ ആഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. രാഹുലും പ്രതികളും തമ്മില്‍ നേരത്തെയുണ്ടായ വാക്കേറ്റം ഇന്നലെ വീണ്ടും ആവര്‍ത്തിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
താക്കോലുപയോഗിച്ചുള്ള കുത്താണ് ഗുരുതര പരിക്കിലും മരണത്തിലും കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. വാരിയെല്ലിനു സമീപമാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. പ്രതികളെ കാട്ടാക്കട പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ബൈക്ക് വില്‍പ്പന നടത്തിയ പണത്തെചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിന് കാരണമെന്നാണു സൂചന. രാഹുലിന്റെ മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
