കേ​ര​ള അ​ഡ്വ​ഞ്ച​ർ ട്രോ​ഫി മ​ത്സ​ര​ത്തി​ന് നാ​ളെ തു​ട​ക്കം; ജേ​താ​ക്ക​ൾ​ക്ക് 12 ല​ക്ഷം രൂ​പ സ​മ്മാ​നം

മാ​ത​മം​ഗ​ലം: പ​രു​ത്ത പ്ര​ത​ല​ങ്ങ​ളി​ലൂ​ടെ സാ​ഹ​സി​ക​മാ​യി വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​ർ ക​ട​ന്ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ക്കാ​ട് ഏ​ഴും​വ​യ​ലി​ലേ​ക്ക്. കേ​ര​ള അ​ഡ്വ​ഞ്ച​ർ ട്രോ​ഫി സീ​സ​ൺ 7 സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​ണ് നാ​ളെ തു​ട​ക്ക​മാ​കു​ന്ന​ത്. ഏ​ഴും​വ​യ​ലി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ട്രാ​ക്ക് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

കേ​ര​ള മോ​ട്ടോ​ർ സ്പോ​ർ​ട്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി, രാ​ജ​സ്ഥാ​ൻ മോ​ട്ടോ​ർ സ്പോ​ർ​ട്സ് എ​ന്നി​വ​യാ​ണ് സം​ഘാ​ട​ക​ർ. ഫൈ​ന​ൽ ഞാ​യ​റാ​ഴ്ച​യാ​ണ്. ജേ​താ​ക്ക​ൾ​ക്ക് 12 ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​നം. ഓ​ഫ് റോ​ഡ് സ്പോ​ർ​ട്സി​നെ​യും സാ​ഹ​സി​ക കൃ​ത്യ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് മ​ത്സ​രം.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഡ്രൈ​വ​ർ​മാ​രും മ​ത്സ​ര​ത്തി​ന് എ​ത്തും. ഒ​ന്പ​ത് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 150 പേ​രാ​ണ് മ​ത്സ​രി​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഇ​ൻ​ഷൂ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ണ്ട്. കാ​ണാ​ൻ വ​രു​ന്ന​വ​ർ​ക്കും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എം. ​വി​ജി​ൽ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് കേ​ര​ള അ​ഡ്വ​ഞ്ച​ർ ട്രോ​ഫി ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ മോ​ട്ടോ​ർ സ്പോ​ർ​ട്സി​ന്‍റെ നെ​ടും​തൂ​ണാ​യ ഹ​രി​സിം​ഗി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി പ്ര​ദേ​ശ​ത്തി​ന് ഹ​രി​സിം​ഗ് ന​ഗ​ർ എ​ന്ന പേ​രി​ട്ടു. മ​ത്സ​ര​ത്തി​ന്‍റെ പ്ര​മോ​ഷ​ണ​ൽ വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യ​ത് മോ​ഹ​ൻ​ലാ​ലാ​ണ്.

Related posts

Leave a Comment