ക​ള​ഞ്ഞു​കി​ട്ടി​യ മൂന്ന് ലക്ഷം രൂപ ഉ​ട​മ​സ്ഥ​ന് ‌കൈ​മാ​റി ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ


കൂ​ത്തു​പ​റ​മ്പ്: റോ​ഡി​ൽ നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​സ്ഥ​ന് കൈ​മാ​റി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ യു​വാ​വ്. കൂ​ത്തു​പ​റ​മ്പ് റീ​ജി​ന​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പാ​ല​ത്തും ക​ര​യി​ലെ സി.​വി. ജി​തേ​ഷി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മാ​ണ് കാ​ർ യാ​ത്ര​യ്ക്കി​ടെ കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്.

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ടൗ​ണി​ലെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ കോ​ട്ട​യം ത​ള്ളോ​ട്ടെ സി. ​സു​ബീ​ഷ് ഉ​ട​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച് ജി​തേ​ഷ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​ണം കൈ​പ​റ്റു​ക​യും ചെ​യ്തു.

Related posts

Leave a Comment