ആ​രാ​ധ​കരെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി പോ​പ്പ് ഇ​തി​ഹാ​സ​താ​രം മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ ബയോ​പി​ക്..! ആ​രാ​ധ​ക​ർ​ക്കൊ​പ്പ​മി​രു​ന്ന് ചി​ത്രം ക​ണ്ട് അ​ല്ലു അ​ർ​ജു​ൻ, ഓ​ർ​മക​ൾ അ​യ​വി​റ​ക്കി അ​നു​പം ഖേ​ർ

പോ​പ്പ് ഇ​തി​ഹാ​സ​താ​രം മൈ​ക്ക​ൽ ജാ​ക്സ​ന്‍റെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന മൈ​ക്ക​ൽ എ​ന്ന ചി​ത്രം ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത​ത് വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ​യും കിം​ഗ് ഓ​ഫ് പോ​പ്പി​ന്‍റെ പാ​ര​മ്പ​ര്യ​ത്തെ​യും ആ​ഘോ​ഷ​മാ​ക്കാ​ൻ നി​ര​വ​ധി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​മാ​ണ് മു​ന്നോ​ട്ടു​വ​ന്ന​ത്.

ബോ​ളി​വു​ഡ് ന​ട​ൻ അ​നു​പം ഖേ​ർ, 1996-ൽ ​മൈ​ക്ക​ൽ ജാ​ക്‌​സ​ൺ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ എ​ടു​ത്ത ഒ​രു ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ത​ന്‍റെ ഓ​ർ​മ്മ​ക​ൾ അ​യ​വി​റ​ക്കി​യ​തും ആ​രാ​ധ​ക​രെ ഏ​റെ സ​ന്തോ​ഷ​ഭ​രി​ത​രാ​ക്കി. മും​ബൈ​യി​ൽ വെ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് കൈ​കൊ​ടു​ത്ത നി​മി​ഷം ഒ​രു വി​കാ​രം പോ​ലെ ഇ​ന്നും മ​ന​സ്സി​ലു​ണ്ടെ​ന്നും, വ​രും ത​ല​മു​റ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​ക​ര​ക്കാ​ര​ൻ ഉ​ണ്ടാ​വി​ല്ലെ​ന്നും അ​നു​പം ഖേ​ർ കു​റി​ച്ചു. മൈ​ക്ക​ൽ ജാ​ക്‌​സ​ൺ ലോ​ക​ത്തി​ന് ല​ഭി​ച്ച അ​ത്ഭു​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ട​ൻ അ​ല്ലു അ​ർ​ജു​ൻ ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു തി​യേ​റ്റ​റി​ൽ ആ​രാ​ധ​ക​ർ​ക്കൊ​പ്പം മൈ​ക്ക​ൽ ചി​ത്രം ക​ണ്ട​തും ആ​രാ​ധ​ക സ​മൂ​ഹ​ത്തി​ന് ഇരട്ടി സ​ന്തോ​ഷം ന​ല്കി. ആ​ന്‍റ​ണി ഫു​ക്വ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ൽ മൈ​ക്ക​ൽ ജാ​ക്‌​സ​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ൻ ജാ​ഫ​ർ ജാ​ക്‌​സ​ണാ​ണ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. കോ​ൾ​മാ​ൻ ഡൊ​മിം​ഗോ, നി​യ ലോം​ഗ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ജാ​ക്‌​സ​ൺ 5 മു​ത​ലു​ള്ള മൈ​ക്ക​ലി​ന്‍റെ ആ​ദ്യ​കാ​ല ജീ​വി​ത​വും 1988-ലെ ​ബാ​ഡ് ടൂ​റി​ന്‍റെ തു​ട​ക്കം വ​രെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത യാ​ത്ര​യു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

 

 

Related posts

Leave a Comment