കി​ളി​മാ​നൂ​രി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യാ​ത​പ​മേ​റ്റു: കൈയിലും കഴുത്തിലും കാലിലും പൊള്ളലേറ്റു

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ക​ട​ക​ളി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യാ​ത​പ​മേ​റ്റു. പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ര്‍മ​സൈനാം​ഗം ല​തി​ക (56) യ്ക്കാ​ണ് പൊ​ള​ള​ലേ​റ്റ​ത്.

ഇവരുടെ കൈ​യി​ലും കാ​ലി​ലും ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും പൊ​ള്ള​ലേ​റ്റു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ലും ര​ണ്ട് പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റി​ട്ടു​ണ്ട്. മു​ട്ടം ക​ള​പ്പു​ര​ക്ക​ല്‍ നാ​രാ​യ​ണ​ന്‍, പെ​രു​മ​റ്റം സ്വ​ദേ​ശി​നി ആ​ശ എ​ന്നി​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. ഇ​രു​വ​രും ചി​കി​ത്സ തേ​ടി.

സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ലും ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​രും കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും ഇ​ടു​ക്കി​യി​ലെ മൂ​ന്നാ​റി​ലും യു​വി ഇ​ന്‍​ഡ​ക്സ് എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment