ക​​ന​​ത്ത ചൂ​​ടി​​ൽ പപ​ഴം, പ​ച്ച​ക്ക​റി വ്യാ​പാ​രം പ്ര​തി​സ​ന്ധി​യി​ൽ; ലക്ഷങ്ങളുടെ നഷ്ടം

ക​​റു​​ക​​ച്ചാ​​ൽ: ക​​ന​​ത്ത ചൂ​​ടി​​ൽ പ​​ഴം, പ​​ച്ച​​ക്ക​​റി, വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ക​​ന​​ത്ത ന​​ഷ്ടം. ചൂ​​ട് വ​​ർ​​ധി​​ച്ച​​തോ​​ടെ ല​​ക്ഷ​​ക്ക​ണ​​ക്കി​​നു രൂ​​പ​​യു​​ടെ പ​​ഴം, പ​​ച്ച​​ക്ക​​റി സാ​​ധ​​ന​​ങ്ങ​​ളാ​​ണ് ദി​​വ​​സേ​​ന ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​വു​​ന്ന​​ത്. ഇ​​തോ​​ടെ ഈ ​​മേ​​ഖ​​ല​​യി​​ലെ വ്യാ​​പാ​​രി​​ക​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ്. മൊ​​ത്ത​​വ്യാ​​പാ​​രി​​ക​​ളെ​​ക്കാ​​ൾ ചെ​​റു​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​രാ​​ണ് ഏ​​റെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്.

വ​​ർ​​ധി​​ച്ച ചൂ​​ടു​​മൂ​​ലം ട​​ൺ ക​​ണ​​ക്കി​​നു പ​​ച്ച​​ക്ക​​റി സാ​​ധ​​ന​​ങ്ങ​​ളും വി​​വി​​ധ​​യി​​ന​​ത്തി​​ലു​​ള്ള പ​​ഴ​​ങ്ങ​​ളു​മാ​ണ് ദി​​വ​​സേ​​ന ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​കു​​ന്ന​​തെ​​ന്ന് ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​റ​​യു​​ന്നു. കാ​​ര​​റ്റ്, ബീ​​ൻ​​സ്, പാ​​വ​​യ്ക്ക, വെ​​ണ്ട​​യ്ക്ക, അ​​ച്ചി​​ങ്ങ​​പ്പ​​യ​​ർ, കു​​ക്കു​​മ്പ​​ർ, ത​​ക്കാ​​ളി തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം വ​​ൻ​​തോ​​തി​​ലാ​ണ് ന​​ശി​​ക്കു​​ന്ന​​ത്. ചൂ​​ട് മൂ​​ലം പാ​​വ​​യ്ക്ക, ബീ​​ൻ​​സ്, അ​​ച്ചി​​ങ്ങാ​​പ്പ​​യ​​ർ എ​​ന്നി​​വ​​യി​​ൽ ​മണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ മ​​ഞ്ഞ​ളി​​പ്പ് ബാ​​ധി​​ക്കു​​ന്നു.

കാ​​ര​​റ്റി​ൽ തു​​ണി​​ക​​ളി​​ലെ ക​​രി​​മ്പ​​ൻ പോ​​ലെ ക​​റു​​പ്പ് വ്യാ​​പി​​ച്ചും ബീ​​റ്റ്റൂ​​ട്ട്, പ​​ച്ച മാ​​ങ്ങ, കു​​ക്കു​​മ്പ​​ർ തു​​ട​​ങ്ങി​​യ​​വ ജ​​ലാം​​ശം വ​​ലി​​ഞ്ഞ് ശോ​​ഷി​​ച്ചും ആ​​ണ് ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​കു​​ന്ന​​ത്. വാ​​ഴ​​പ്പ​​ഴ​​ങ്ങ​​ളി​​ൽ ഞാ​​ലി​​പ്പൂ​​വ​​ൻ, ഏ​​ത്ത​​യ്ക്കാ, റോ​​ബ​​സ്റ്റ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പു​​റം​​തൊ​​ലി​​യി​​ൽ വേ​​ഗം ക​​റു​​പ്പു​നി​​റം വ്യാ​​പി​​ക്കു​​ന്നു. ഉ​​ള്ളി​​ലെ ഫ​​ല​​ത്തി​​നു കു​​ഴ​​പ്പം ഇ​​ല്ലെ​​ങ്കി​​ലും പു​​റം​​തൊ​​ലി ക​​റു​​ത്ത​​തി​​നാ​​ൽ ഇ​​വ വി​​റ്റു​​പോ​​കാ​​റി​​ല്ല.

മാ​​ത​​ള നാ​​ര​​കം, പേ​​ര​​യ്ക്ക, മാ​​മ്പ​​ഴം, ഓ​​റ​​ഞ്ച്, തു​​ട​​ങ്ങി​​യ​​വ​​യി​​ലെ ജ​​ലാം​​ശം ക​​ന​​ത്ത ചൂ​​ടി​​നാ​​ൽ ന​​ഷ്ട​​പ്പെ​​ട്ട് ശോ​​ഷി​​ച്ച് വ​​ള​​രെ വേ​​ഗ​​ത്തി​​ൽ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​വു​​ക​​യാ​​ണ്.​മു​​ന്തി​​രി​​പ്പ​​ഴം കു​​ല​​ക​​ളി​​ൽ നി​​ന്ന​​ട​​ർ​​ന്ന് ചീ​​ഞ്ഞു ന​​ശി​​ക്കു​​ന്നു. മൊ​​ത്ത​​വ്യാ​​പാ​​രി​​ക​​ളു​​ടെ വ്യാ​​പാ​​രം രാ​​വി​​ലെ ഏ​​താ​​നും മ​​ണി​​ക്കു​​റു​​ക​​ൾ കൊ​​ണ്ട് ക​​ഴി​​യും.

എ​​ന്നാ​​ൽ ഇ​​വ​​രി​​ൽ​നി​​ന്നു സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി ദി​​വ​​സം മു​​ഴു​​വ​​ൻ ക​​ച്ച​​വ​​ടം ചെ​​യ്യു​​ന്ന ചെ​​റു​​കി​​ട ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കാ​​ണ് ചൂ​​ടു മൂ​​ലം ഏ​​റെ ന​​ഷ്ടം സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്ന് ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു.

Related posts

Leave a Comment